പ്രവാസികൾക്ക് തിരിച്ചടി; ​ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത

ഇന്ധനവിലയിലെ വര്‍ദ്ധന ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണം

പ്രവാസികൾക്ക് തിരിച്ചടി; ​ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത
dot image

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യത. 10 ശതമാനത്തോളം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് നിരക്ക് വര്‍ദ്ധനവിന് കാരണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇന്ധനവിലയിലെ വര്‍ദ്ധന ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണം. ദീര്‍ഘദൂര യാത്രക്കാരെയാകും നിരക്ക് വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരുന്നത് പ്രവര്‍ത്തനച്ചെലവും ഇന്ധന ഉപഭോഗവും ഉയരാന്‍ കാരണമായിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച സംഘര്‍ഷത്തിന് പിന്നാലെ വിമാന ഇന്ധനവില ഏകദേശം ഇരട്ടിയായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാധാരണയായി വിമാനക്കമ്പനികളുടെ മൊത്തം ചെലവില്‍ 25 മുതല്‍ 35 ശതമാനം വരെ ഇന്ധനത്തിനാണ് ചെലവാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് വിമാന കമ്പനികളുടെ നിലപാട്. അഞ്ച് മുതല്‍ 10 ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിക്കുകയോ അധിക ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരുമെന്നാണ് വിവിധ എയര്‍ലൈനുകള്‍ വ്യക്തമാക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ശക്തമായാല്‍ മിഡില്‍ ഈസ്റ്റിലെ യാത്രക്കാരുടെ എണ്ണം 41 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്നും പുതി പഠനം വ്യക്തമാക്കുന്നു. അതേസമയം എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് എയര്‍വെയ്‌സ് എന്നീ ഗള്‍ഫ് മേഖലയിലെ പ്രധാന വിമാനക്കമ്പനികള്‍ക്ക് മതിയായ കരുതല്‍ ധനം ഉള്ളതിനാല്‍ ഹ്രസ്വകാല പ്രതിസന്ധികളെ നേരിടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. യുഎസ് വിമാനക്കമ്പനികള്‍ 'ഫ്യൂവല്‍ ഹെഡ്ജിംഗ്' പോലുള്ള സംരക്ഷണ മാര്‍ഗങ്ങള്‍ കുറച്ചതോടെ ഇന്ധനവില വര്‍ദ്ധന നേരിട്ട് ടിക്കറ്റ് നിരക്കുകളില്‍ പ്രതിഫലിക്കുന്ന സാഹചര്യം രൂപപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Expats may face higher travel costs as flight ticket prices from Gulf countries are likely to rise. Increased demand, seasonal rush, and operational factors are expected to impact airfare across GCC nations.

dot image
To advertise here,contact us
dot image