പശ്ചിമേഷ്യൻ സാഹചര്യം; സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിർദ്ദേശങ്ങളുമായി കുവൈറ്റ് ഇന്ത്യൻ എംബസി

72 മണിക്കൂര്‍ കാലാവധിയുള്ള ട്രാന്‍സിറ്റ് വിസകള്‍ ഓണ്‍ലൈന്‍ വഴി നേടാനാകും

പശ്ചിമേഷ്യൻ സാഹചര്യം; സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിർദ്ദേശങ്ങളുമായി കുവൈറ്റ് ഇന്ത്യൻ എംബസി
dot image

കുവൈറ്റ് വിമാനത്താവളം താത്ക്കാലികമായി അടച്ചതോടെ സൗദി അറേബ്യയിലേക്ക് കരമാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രാന്‍സിറ്റ് വിസക്കായി അപേക്ഷിക്കേണ്ട രീതി, സൗദിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കുവൈറ്റിലെ ഇന്ത്യന്‍ എംബസി യാത്രക്കാര്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചതോടെ അടച്ചിട്ട കുവൈറ്റ് വിവാനത്താവളം സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോഴും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കുവൈറ്റില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് സൗദി അറേബ്യയെയാണ് ആശ്രയിക്കുന്നത്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് സൗദി അറേബ്യയുടെ ട്രാന്‍സിറ്റ് വിസ പ്രയോജനപ്പെടുത്തി യാത്ര തുടരാവുന്നതാണെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 72 മണിക്കൂര്‍ കാലാവധിയുള്ള ട്രാന്‍സിറ്റ് വിസകള്‍ ഓണ്‍ലൈന്‍ വഴി നേടാനാകും. ഇതിനായി കുവൈറ്റിലെ സൗദി എംബസി വഴിയോ പോര്‍ട്ടര്‍ വഴിയോ ആണ് അപേക്ഷ നല്‍കേണ്ടത്.

സാധുവായ പാസ്‌പോര്‍ട്ട്, തുടര്‍യാത്രയ്ക്കുള്ള ടിക്കറ്റ് എന്നിവയാണ പ്രധാനമായും വേണ്ട രേഖകള്‍. ഇതിന് പുറമെ അമേരിക്കന്‍ വിസയോ ഷെങ്കന്‍ വിസയോ ഉള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യവും ലഭ്യമാണ്. കുവൈറ്റില്‍ നിന്നും കരമാര്‍ഗ്ഗം സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്നതിനായി പ്രധാനമായും രണ്ട് റൂട്ടുകളാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിത്തുന്നത്. ജിദ്ദ വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍ക്ക് കുവൈറ്റ് ഖഫ്ജി ദമ്മാം റിയാദ് മക്ക വഴി യാത്ര ചെയ്യാം. ഏകദേശം 16 മുതല്‍ 18 മണിക്കൂര്‍ വരെയാണ് യാത്രയ്ക്ക് ആവശ്യമായ സമയം.

വടക്കന്‍ സൗദിയിലെ ഖൈസുമ വിമാനത്താവളത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഫ്വ വഴിയോ അബ്ദാലി അതിര്‍ത്തി വഴിയോ 3 മുതല്‍ 4 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ സാധിക്കും. അതിര്‍ത്തി കടക്കുന്നതിന് മുന്‍പായി സാഹേല്‍ ആപ്പ് വഴി എക്‌സിറ്റ് പെര്‍മിറ്റ് ഉറപ്പാക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. ഔദ്യോഗിക ചട്ടങ്ങള്‍ പാലിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഈ സംവിധാനം പ്രവാസികള്‍ക്ക് പ്രയോജനമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Indian Embassy issues travel advisory for Indians travelling to Saudi Arabia amid West Asia situation, urging vigilance and adherence to local guidelines.

dot image
To advertise here,contact us
dot image