'എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ഒപ്പമാണ്'; വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് സൗദി

ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി

dot image

റിയാദ്: വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാറിനും ജനതക്കും ഇന്ത്യയിലെ സൗദി എംബസി വഴിയാണ് അനുശോചനം അറിയിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്.

എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ഒപ്പമാണ് തങ്ങളെന്ന് ഇന്ത്യയിലെ സൗദി എംബസി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുതുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.

വയനാട്ടിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1386 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ ഏഴ് ക്യാമ്പുകളിലേക്കും ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണെമന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. ഒറ്റക്കും കൂട്ടമായുമുളള പണപ്പിരിവ് വേണ്ട. വ്യക്തികളും സംഘടനകളും ശേഖരിച്ച വസ്തുക്കള് കളക്ട്രേറ്റില് എത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാട് നേരിട്ടിട്ടില്ലാത്ത വേദനാജനകമായ ദുരന്തമാണ്. 144 മൃതദേഹം കണ്ടെടുത്തു. ഇതിൽ 79 പുരുഷൻമാർ, 64 സ്ത്രീകളുമുണ്ട്. 191 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്ത മേഖലയിൽ നിന്ന് പരമാവധി പേരെ മാറ്റുന്നുണ്ട്. രക്ഷപ്പെട്ടവർക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. 82 ക്യാമ്പുകളിലായി 8017 ആളുകൾ കഴിയുന്നുണ്ട്. 1167 പേർ രക്ഷാപ്രവർത്തന രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

dot image
To advertise here,contact us
dot image