

ബഹ്‌റൈനില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. നിയമ ലംഘകരായ 83 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. നിയമ ലംഘകരായ പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കിയത്. ഈ മാസം 10 മുതല്‍ 16 വരെയുളള ഒരാഴ്ച കാവയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ഗുരുതമായ നിയമ ലംഘനം നടത്തിയ 83 പ്രവാസികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. താമസ നിയമ ലംഘനം ഉള്‍പ്പടെയുള്ള നിരവധി ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ സ്ഥാപനങ്ങളിലും കടകളിലും 1,186 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ 36 സംയുക്ത പരിശോധനാ കാമ്പെയ്‌നുകളും അതോറിറ്റി സംഘടിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, വിവിധ ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകള്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയ്‌ക്കൊപ്പം വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയും സംയുക്ത പരിശോധനകളില്‍ പങ്കാളികളായി.
നിയമവിരുദ്ധ തൊഴില്‍ രീതികള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്ക് പൊതുസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ തവാസുല്‍' ആപ്പ് വഴിയോ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ വിവരങ്ങള്‍ കൈമാരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
Content Highlights: Authorities in Bahrain have deported 83 expatriates for violating laws and regulations. The move comes as part of the country’s ongoing efforts to strengthen enforcement actions against offenders and ensure compliance with legal requirements.