ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം 2026ലെ കലണ്ടർ വിതരണ ഉദ്ഘാടനം നടന്നു

ഗൾഫ് മലയാളി ഫെഡറേഷൻ 2026 ലെ ജിസിസി സംഗമം ബഹ്റൈനിൽ വെച്ച് നടക്കുന്നതിൻ്റെ പ്രമേയവും ചടങ്ങിൽ സ്വാഗതം ചെയ്തു

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം 2026ലെ കലണ്ടർ വിതരണ ഉദ്ഘാടനം നടന്നു
dot image

മനാമ: ജി എം എഫ് 2026ലെ കലണ്ടർ വിതരണ ഉദ്ഘാടനം മനാമയിൽ ചേർന്ന ഭരണ സമിതിയോഗത്തിൽ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ജിസിസി ചെയർമാൻ റാഫി പാങ്ങോട് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി കാസിംപാടത്ത കായിലിന് കൈമാറ്റം നടത്തി ഉദ്ഘാടനം ചെയ്തു.

നിലവിൽ വൈസ് പ്രസിഡൻ്റായിരുന്ന നെജീബ് കടലായിയെ പ്രസിഡൻ്റ് സ്ഥാനത്തേക്കും ജിസിസി ഭരണസമിതിയംഗമായ അലക്സ് ബേബിയെ ബഹ്‌റൈൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൂടി ജിഎംഎഫ് ജിസിസി കമ്മറ്റി അവരോധിക്കുകയും പുതിയ അംഗത്വ വിതരണവും ചടങ്ങിൽ നടന്നു. ഗൾഫ് മലയാളി ഫെഡറേഷൻ 2026 ലെ ജിസിസി സംഗമം ബഹ്റൈനിൽ വെച്ച് നടക്കുന്നതിൻ്റെ പ്രമേയവും ചടങ്ങിൽ സ്വാഗതം ചെയ്തു.

ജനറൽ സെക്രട്ടറി കാസിംപാടത്ത കായിൽ സ്വാഗതം ചെയ്ത ചടങ്ങിൽ സെമീർ പോട്ടച്ചോല നന്ദിയും അറിയിച്ചു. അജിത് കുമാർ, സത്യൻ പേരാമ്പ്ര, ജാസിം എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. ജിഎം എഫ് ബഹ്റൈൻ വനിതാ വിഭാഗം അംഗങ്ങളും പരിപാടിയിൽ പങ്ക് ചേർന്നു.

Also Read:

വർഷങ്ങളായി ഗൾഫിൽ വിതരണം നടത്തുന്ന കലണ്ടറിൽ വിവിധ ജിസിസിയിലെ സാമൂഹ്യ പ്രശ്നങ്ങളെ യോജിപ്പിക്കുന്ന ജിഎംഎഫ് ജിസിസി സാമൂഹ്യ പ്രവർത്തകരുടെ പേരുകളും ബന്ധപ്പെടെണ്ടവിവരങ്ങളും സ്ഥിരമായി കലണ്ടറിൽ കൊടുത്തിട്ടുണ്ട്. കലണ്ടർ ആവശ്യമുള്ളവർക്ക് നേരിട്ട് ഭരണസമിതി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Gulf Malayali Federation Bahrain Chapter 2026 Calendar Distribution Inauguration Held

dot image
To advertise here,contact us
dot image