

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് നോമ്പ് ആചരണവും (നിനുവ നോമ്പ്) വാർഷിക ധ്യാനവും 2026 ജനുവരി 25, 26, 27, 28 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) എന്നീ തീയതികളിൽ നടക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തില്‍ പോരുവഴി മാര്‍ ബെസ്സേലിയോസ് മാര്‍ ഗ്രിഗോറിയോസ് ദേവാലയ വികാരിയും ബസ്കിയോമ അസോസിയേഷൻ വൈസ് പ്രസിഡൻ്റും കേരള കൗൺസിൽ ഓഫ് ചർച്ചസ് കൊല്ലം ജില്ലാ പ്രസിഡൻ്റുമായ റവ. ഫാദർ സോളു കോശി വചന ശുശ്രൂഷയക്ക് നേത്യത്വം നൽകും.
ജനുവരി 25 ഞായറാഴ്ച്ച വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ നമസ്ക്കാരം, കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ, ധ്യാന പ്രസംഗം, ആശീര്‍വാദം എന്നിവയും 26, 27 തീയതികളില്‍ രാവിലെ 6.15 ന് രാത്രി നമസ്ക്കാരം, പ്രഭാത സമസ്ക്കാരം, ഉച്ചയ്ക്ക് 12.45 ന് ഉച്ച നമസ്ക്കാരം വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ നമസ്ക്കാരം, ഗാന ശുശ്രൂഷ, ധ്യാന പ്രസംഗം, ആശീര്‍വാദം എന്നിവ നടക്കും. 28 ബുധനാഴ്ച്ച രാവിലെ 6.15 ന് രാത്രി നമസ്ക്കാരം, പ്രഭാത സമസ്ക്കാരം, ഉച്ചയ്ക്ക് 12.45 ന് ഉച്ച നമസ്ക്കാരം വൈകിട്ട് 6.15 മുതല്‍ സന്ധ്യ നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന ആശീര്‍വാദം എന്നിവയും നടക്കുമെന്നും ഏവരും ഈ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ കേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസു കുട്ടി പി. എന്‍., ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി കുരുവിള പാപ്പി എന്നിവര്‍ അറിയിച്ചു.
Content Highlights: St Mary’s Cathedral observed a three-day fasting programme along with its annual retreat. Devotees took part in the religious observances, which were held as part of the church’s spiritual activities, focusing on prayer, reflection, and faith-based teachings.