ടിഎംഡബ്ല്യൂഎ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ട്രഷറർ ടിസിഎ മുസ്തഫ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു

ടിഎംഡബ്ല്യൂഎ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
dot image

തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ 2026 - 27 വർഷത്തേക്കുള്ള നിർവ്വാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡൻ്റ് വിപി അബ്ദു റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതത്തോടൊപ്പം കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടിസിഎ മുസ്തഫ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

ജീവകാരുണ്യ പ്രവർത്തനവും അതോടനുബന്ധിച്ചുള്ള ദാന ധർമങ്ങളും ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല മറിച്ചു അവരുടെ അവകാശമാണെന്ന് തന്റെ ഉത്ബോധന പ്രഭാഷണത്തിൽ ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിനെ ഓർമിപ്പിച്ചു.

Also Read:

സികെ ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹാഷിം പുല്ലമ്പി, മുഹമ്മദ് സാദിഖ്, ടികെ, അഷ്‌റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടിഎം സിഎ പ്രസിഡൻ്റ് വിപി ഷംസുദ്ദീൻ, ഹസീബ് അബ്ദു റഹ്മാൻ, ലത്തീഫ് സിഎം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സിഎച്ച് റഷീദ്, ഹിഷാം ഹാഷിം, മുനാസിം മുസ്തഫ, ഷിറാസ് അബ്ദു റസാഖ്, ഡോ. ദിയൂഫ് അലി, എംഎം റൻഷിദ്, മുഹമ്മദ് ഷഹബാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.

Content Highlights: The TMDWA held its annual general meeting, bringing together members to review the organisation’s activities and performance. Key matters, including reports and future plans, were discussed during the meeting. Office-bearers addressed members and outlined priorities for the coming period.

dot image
To advertise here,contact us
dot image