

ബഹ്റൈനില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോററ്ററി. ഗുരുതമായ നിയമ ലംഘനം നടത്തിയ 119 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. നിരവധി നിയമലംഘനങ്ങൾ നടത്തിയവർ അറസ്റ്റിലാകുകയും ചെയ്തു. ബഹ്റൈനിൽ അനധികൃതമായി നിരവധി പ്രവാസികള്‍ താമസിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കിയിരിക്കുന്നത്.
സെപ്റ്റംബർ 14 മുതല്‍ 20 വരെയുള്ള കാലയളവില്‍ 1,236 പരിശോധനാകളാണ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. 24 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു. പൗരത്വം, പാസ്പോര്‍ട്ട്, റെസിഡന്‍സി, സുരക്ഷാ വകുപ്പുകള്‍, ജനറല്‍ സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി, ആഭ്യന്തരം തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്. നിരവധി നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനം നടത്തിയ 119 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
താമസ, തൊഴില്‍ രേഖകള്‍ ഇല്ലാത്തവരായിരുന്നു ഇതില്‍ ഏറെയും. നിരവധി പ്രവാസികളെയും അറസ്റ്റ് ചെയ്തു. ഇനിയും നിരവധി ആളുകള്‍ അനധികൃതമായി രാജ്യത്ത് തുടരുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനധികൃത താമസക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുളള സഹായങ്ങള്‍ നല്‍കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ സാമ്പത്തിക, തൊഴില്‍ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights: 119 illegal residents deported in latest labour crackdown