പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ച തീരുമാനം; സ്വാ​ഗതം ചെയ്ത് ബഹ്റൈൻ

പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അംഗീകാരം സഹായിക്കുമെന്ന് ബഹ്റൈൻ

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ച തീരുമാനം; സ്വാ​ഗതം ചെയ്ത് ബഹ്റൈൻ
dot image

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള യുകെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈന്‍ ഭരണകൂടം. അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യം നേടാനുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന നിര്‍ണായക ചുവടുവെപ്പാണെന്ന് ഇതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അംഗീകാരം സഹായിക്കും. സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീന്റെ അവകാശത്തെ പിന്തുണയ്ക്കുന്ന നടപടിയാണ് വിവിധ ലേക രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ബഹ്റൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇത്തരം കൂട്ടായ നീക്കം ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Content Highlights: Bahrain Welcomes International Recognition of Palestine

dot image
To advertise here,contact us
dot image