ഡിജിറ്റൽ സാക്ഷരതയിൽ മുന്നേറ്റവുമായി ബഹ്റൈൻ; ആ​ഗോള നിരക്കിനെക്കാൾ ഏറെ മുന്നിൽ

ഗൾഫ് രാജ്യങ്ങളിൽ ഡിജിറ്റൽ സാക്ഷരതാ നിരക്കിൽ സൗദി അറേബ്യയാണ് മുന്നിലുള്ളത്

ഡിജിറ്റൽ സാക്ഷരതയിൽ മുന്നേറ്റവുമായി ബഹ്റൈൻ; ആ​ഗോള നിരക്കിനെക്കാൾ ഏറെ മുന്നിൽ
dot image

ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്‍റർ റിപ്പോർട്ട് പ്രകാരം ബഹ്‌റൈനിലെ ഡിജിറ്റൽ സാക്ഷരതാ നിരക്ക് 97.6 ശതമാനമായി ഉയർന്നു. ആ​ഗോള തലത്തിൽ ഡിജിറ്റൽ സാക്ഷരത 88 ശ​ത​മാ​നം എന്നിരിക്കെയാണ് ബ​ഹ്‌​റൈ​ൻ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. എന്നാൽ ​ഗൾഫ് രാജ്യങ്ങളിൽ ഡിജിറ്റൽ സാക്ഷരതാ നിരക്കിൽ സൗദി അറേബ്യയാണ് മുന്നിലുള്ളത്. 99.5 ശ​ത​മാ​നം ഡിജിറ്റൽ സാക്ഷരതായണ് സൗദിക്കുള്ളത്. 99 ശ​ത​മാ​നം വീ​തം നേ​ടി ഖ​ത്ത​റും കു​വൈ​ത്തും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്.

ഒ​മാ​ൻ 97.9 ശ​ത​മാ​നം, യു.​എ.​ഇ 96.3 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്‍റർ റിപ്പോർട്ട് പ്രകാരമുള്ള ഡിജിറ്റൽ സാക്ഷരതാ നി​ര​ക്ക്. ബഹ്‌റിനിൽ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തിൽ ഡിജിറ്റൽ പഠന രീതികളുടെ സാന്നിധ്യം ഏറെ വിലമതിയാകാനാവാത്തതാണ്. എ​ൽ.​പി, യു.​പി, സെ​ക്ക​ൻ​ഡ​റി ത​ല​ങ്ങ​ളി​ലു​ള്ള എ​ല്ലാ ജി.​സി.​സി സ്കൂ​ളു​ക​ളി​ലും ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​വും ക​മ്പ്യൂ​ട്ട​റു​ക​ളും ഉ​ണ്ടെ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്‍റ​ർ വ്യ​ക്ത​മാ​ക്കി. ഇ​ത് പ​ഠ​ന​രീ​തി​ക​ളെ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും സഹായിച്ചതായും സൂചിപ്പിക്കുന്നു.

അതിനിടെ ബ​ഹ്‌​റൈൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യത്തിൽ​ അ​ധ്യാ​പ​ക​ർ​ക്കും ജോ​ലി​ക്കാ​ർ​ക്കും വേ​ണ്ടി കൂ​ടു​ത​ൽ സാ​യാ​ഹ്ന കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പാർലിമെന്റ് അംഗം എം.​പി ഡോ. ​മു​നീ​ർ സെ​രൂ​ർ അഭിപ്രായപ്പെട്ടു. ബ​ഹ്‌​റൈ​നി​ൽ മി​ക​ച്ച ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​വും ശ​ക്ത​മാ​യ ടെ​ലി​കോം ശൃംഖ​ല​യു​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ, ബി​രു​ദ​ധാ​രി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ സാ​ങ്കേ​തി​ക ക​ഴി​വു​ക​ൾ കൂടുതൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ക​ഴി​വു​ക​ളി​ലു​ള്ള നി​ക്ഷേ​പം ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

ശ​ക്ത​മാ​യ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത സൈ​ബ​ർ സു​ര​ക്ഷാ അ​വ​ബോ​ധം വ​ള​ർ​ത്താ​നും അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും സാ​മ്പ​ത്തി​ക-​ഇ​ല​ക്ട്രോ​ണി​ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നും ഇത്തരം കാര്യങ്ങൾ രാ​ജ്യ​ത്തെ വി​ജ്ഞാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രു​മെ​ന്നും ഡോ. ​മു​നീ​ർ സെ​രൂ​ർ വ്യക്തമാക്കി.

Content Highlights: Bahrain has one of the highest literacy rates in the GCC

dot image
To advertise here,contact us
dot image