കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം; കാസർഗോഡ് സ്വദേശി മരിച്ചു

ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

dot image

കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന അബ്ദുൾ സലാമിന് വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ താഹിറ, മക്കൾ: ഡോ ആദിൽ മുബഷിർ, അബ്ദുള്ള ഖദീജ, മുഹമ്മദ്.

Content Highlights: Kasaragod native dies of heart attack while traveling to Kuwait

dot image
To advertise here,contact us
dot image