Top

എണ്ണഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് നീട്ടിവെയ്ക്കാന്‍ സൗദിക്കുമേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തി; അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍

ബൈഡന്‍ ഭരണകൂടം അടുത്ത തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് നീട്ടിവെയ്ക്കാന്‍ സൗദിയോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം

15 Oct 2022 7:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എണ്ണഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് നീട്ടിവെയ്ക്കാന്‍ സൗദിക്കുമേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തി;  അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍
X

റിയാദ്: എണ്ണഉത്പാദനം വെട്ടികുറക്കാനുള്ള തീരുമാനം നീട്ടിവെക്കാന്‍ സൗദിക്ക് മേല്‍ ബൈഡന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍. എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപിഇസി രാജ്യങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാന്‍ സൗദിക്കുമേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബൈഡന്‍ ഭരണകൂടം അടുത്ത തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് നീട്ടിവെയ്ക്കാന്‍ സൗദിയോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

നവംബറില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബൈഡന്‍ ഭരണകൂടം എണ്ണഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നീട്ടിവെക്കാന്‍ സൗദിയോട് ആവശ്യപ്പെട്ടതെന്നാണ് ആരോപിക്കപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ടോം ടിഫാനി സ്പീക്കര്‍ നാന്‍സി പിലോസിയോട് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുഎസിനും സൗദിക്കുമിടിയില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ വ്യക്തത വരുത്തണം. കൂടാതെ ഒപിഇസി രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ ബൗഡന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതിനിധികള്‍ സൗദിയോട് നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കം പുറത്തുകൊണ്ടുവരണമെന്നും ടോം ടിഫാനി ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ ഗുരുതരമായ ആരോപണമാണ് യുഎസ് ഭരണകൂടത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മിഡ് ടേം തെരെഞ്ഞെടുപ്പ് മുന്നില്‍കണ്ട് വൈറ്റ് ഹൗസ് നടത്തിയ അനധികൃത അഭ്യര്‍ഥനയായി മാത്രമാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കത്തെ കാണാനാകുകയെന്നാണ് മറ്റൊരു യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ട്വീറ്റ് ടെയ്തത്. എണ്ണ ഉല്‍പാദനവുമായി ബന്ധപ്പെട്ട് സൗദിയുമായി യുഎസ് നടത്തിയ എല്ലാ ഫോണ്‍രേഖകളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് പ്രതിനിധി ആവശ്യപ്പെട്ടു എണ്ണ ഉല്‍പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കാന്‍ സൗദിയോട് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടുവെന്ന അസ്വസ്ഥകരമായ റിപ്പോര്‍ട്ടിന്റെ യഥാര്‍ഥ്യം സംബന്ധിച്ച് വിശദമായി അനേവഷണം നടത്തണമെന്നും സ്പീക്കര്‍ നാന്‍സിപിലോസിയോട് പ്രതിനിധി ആവശ്യപ്പെട്ടു

എണ്ണ ഉല്‍പാദനം പ്രതിദിനം രണ്ട് ബില്ല്യന്‍ബാരല്‍ വെട്ടിക്കുറക്കാനുള്ള ഒപിഇസി തീരുമാനം നീട്ടിവെയ്ക്കുന്നത് ഗുണകരമാവില്ലെന്നാണ് സൗദി ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക വിദഗ്ദ്ധരുമായും യുഎസുമായും ഇത്തരത്തില്‍ എണ്ണഉല്‍പാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കുന്നത് സാമ്പത്തികമായി പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചിപ്പിച്ചതെന്നും സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എണ്ണഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപിഇസി രാജ്യങ്ങളുടെ തീരുമാനം ദീര്‍ഘദൃഷ്ടിയില്ലാത്ത തീരുമാനമാണെന്നാണ് യുഎസ് പ്രതികരിച്ചത്.

STORY HIGHLIGHTS: US pressures Saudi to delay oil production cuts; U.S congress representatives called for an investigation

Next Story