Top

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ ലെവി

രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് മുതല്‍ നടപ്പാവുന്നത്

22 May 2022 5:45 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ ലെവി
X

റിയാദ് : സൗദി അറേബ്യയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഈടാക്കുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഹൗസ് ഡ്രൈവര്‍മാര്‍, മറ്റു ഗാര്‍ഹിക തൊഴിലാളി എന്നിവരാണ് ലെവി ഈടാക്കുന്നവരില്‍ ഉള്‍പ്പെടുന്നവര്‍. രോഗികളുടെ പരിചരണത്തിന് നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് നിലവില്‍ ലെവി ബാധകമല്ല.

മാര്‍ച്ച് എട്ടിനാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി പ്രഖ്യാപിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് മുതല്‍ നടപ്പാവുന്നത്. ഒരു സ്വദേശിയുടെ കീഴില്‍ നാലിലധികം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പുതുതായി വരുന്ന ഓരോ തൊഴിലാളിക്കും അവരുടെ താമസ രേഖ പുതുക്കുമ്പോള്‍ 9600 റിയാലാണ് വാര്‍ഷിക ലെവി അടക്കേണ്ടത്. വിദേശപൗരന് രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പുതുതായി വരുന്ന തൊഴിലാളിക്കും ലെവി നല്‍കേണ്ടിവരും.

Story highlights : Domestic worker levy come to effect today

Next Story