Top

അജ്മാനില്‍ മലയാളി യുവാവിനെ കാണാതായി

ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0501623535 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്

22 May 2022 5:27 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അജ്മാനില്‍ മലയാളി യുവാവിനെ കാണാതായി
X

അജ്മാന്‍ : കൊച്ചി സ്വദേശിയായ യുവാവിനെ അജ്മാനില്‍ നിന്നും കാണാതായി. മട്ടാഞ്ചേരി ഷാഫി കറുപ്പുംവീട്ടില്‍ ഹംസക്കോയയെ (41) യാണ് കാണാതായത്. സനഇയ്യയിലാണ് ഷാഫിയെ അവസാനം ആളുകള്‍ കണ്ടത്.

മുന്‍പ് മൂന്ന് വര്‍ഷത്തോളം അജ്മാനില്‍ ജോലി നോക്കിയിരുന്നു. ഇപ്പോള്‍ സന്ദര്‍ശക വിസയിലാണ് എത്തിയത്. നിലവില്‍ വിസ കാലാവധി കഴിഞ്ഞതാണ്. 15 ദിവസങ്ങള്‍ക്ക് മുമ്പാണ് മട്ടാഞ്ചേരിയിലെ കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടതെന്നാണ് അറിയുന്നത്. താമസസ്ഥലത്ത് നിന്നും കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും കിട്ടിയിട്ടുണ്ട്. സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0501623535 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

Story Highlights : missing malayali in Ajman

Next Story