ആഭ്യന്തര തീർഥാടകരുടെ ഉംറ സേവനം ദുൽ ഖഅദ് 15 ന് നിർത്തിയേക്കും; ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
21 May 2022 11:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള തയ്യാറെടുപ്പിനായി ആഭ്യന്തര തീർഥാടകരുടെ ഉംറ സേവനം ദുൽ ഖഅദ് 15 ന് നിർത്തിയേക്കാമെന്ന് സൂചന.
ഹജ്ജിന് മുമ്പായാണ് ഉംറ സേവനം നിർത്തുന്നതെന്നാണ് എന്ന് സൗദിയിലെ ചില താമസക്കാർ ട്വിറ്റർ വഴി നടത്തിയ അന്വേഷണത്തിന് ഹജ്ജ്, ഉംറ മന്ത്രാലയം മറുപടി നൽകി. 'ഇഅതമർന', 'തവക്കൽന' ആപ്പുകൾ വഴി ഉംറക്കായി പെർമിറ്റ് ലഭ്യമാവാവുന്ന തീയതിവരെ ഉംറ സേവനം തുടരുമെന്നാണ് അന്വേഷണങ്ങൾക്ക് മന്ത്രാലയം നൽകിയിരിക്കുന്ന മറുപടി.
നിലവിൽ 'ഇഅതമർന' ആപ്പ്ളിക്കേഷനിൽ അടുത്ത ദുൽ ഖഅദ് 15വരെ മാത്രമാണ് ഉംറ നിർവഹിക്കുന്നതിനുള്ള പെർമിറ്റ് ലഭ്യമായ തീയതി. അതിനാൽ, ഈ തീയതിക്ക് ശേഷം ഹജ്ജ് നടപടികൾ തീരുന്നത് വരെ ആഭ്യന്തര ഉംറ തീർത്ഥാടകർക്ക് ഉംറ പെർമിറ്റ് ലഭിക്കാൻ സാധ്യതയില്ല.
STORY HIGHLIGHTS: Dum Qad 15 may end Umrah service for pilgrims; Ministry of Hajj and Umrah informed