സൗദിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്
സൗദിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

ജിദ്ദ: തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. തീപൊള്ളലേറ്റ് ഒരാഴ്ച്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ മറവുചെയ്യും.

പിതാവ്, തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്​ദു. മാതാവ്, പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ: ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്‌, ആയിഷ ഷിസ. സഹോദരങ്ങൾ: കബീർ (ജിദ്ദ), അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com