ഹജ്ജിന് എത്തിയ കുടുംബാംഗങ്ങളെ കാണാനെത്തി; സൗദിയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി

അവിടെയത്തിയ അഷ്റഫിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
ഹജ്ജിന് എത്തിയ കുടുംബാംഗങ്ങളെ കാണാനെത്തി; സൗദിയിൽ  മലയാളി പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി

മക്ക: ഹജ്ജിന് എത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ്‌ (47) ആണ് മരിച്ചത്.സൗദി ഹാഇലിൽ ബഖാല നടത്തുകയായിരുന്നു അഷ്റഫ്. ​നാട്ടിൽനിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന്​ സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. അവിടെയത്തിയ അഷ്റഫിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. കെഎംസിസി നേതൃത്വത്തിൽ മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com