ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽനഹ്യാൻ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ

ഭരണകുടുംബത്തിലെ അംഗമായ ഷെയ്ഖ് ഹസ്സ സമർത്ഥനായ കുതിരസവാരിക്കാരനായിരുന്നു

dot image

അബുദബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോടതിയാണ് വിവരം അറിയിച്ചത്. സുൽത്താൻ്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചനം രേഖപ്പെടുത്തി. മരണകാരണം പുറത്തുവിട്ടിട്ടില്ല.

'പരേതന് മേല് വിശാലമായ കാരുണ്യം ചൊരിയാനും, അദ്ദേഹത്തിന് ശാശ്വതമായ സ്വർഗം നൽകാനും കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും സാന്ത്വനവും നൽകാനും സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു'. കോടതി പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു.

ഭരണകുടുംബത്തിലെ അംഗമായ ഷെയ്ഖ് ഹസ്സ സമർത്ഥനായ കുതിര സവാരിക്കാരനായിരുന്നു. 2019ൽ അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മകനാണ് ഷെയ്ഖ് ഹസ്സ.

dot image
To advertise here,contact us
dot image