കനത്ത മഴ; ഒമാനിൽ രണ്ട് കുട്ടികൾ മരിച്ചു

മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവില് ഡിഫന്സ് ആൻഡ് ആംബുലന്സ് അതോറിറ്റി അറിയിച്ചു.

dot image

മസ്ക്കറ്റ്: ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള കനത്ത മഴയിൽ ഒമാനിൽ രണ്ട് കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില് മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രിയോടെ കിട്ടിയത്. മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവില് ഡിഫന്സ് ആൻഡ് ആംബുലന്സ് അതോറിറ്റി അറിയിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നല്ല മഴയാണ് അനുഭവപ്പെട്ടത്. തുടർച്ചയായി ശക്തമായ കനത്ത മഴ മൂലം ഒമാനിലെ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. മുസന്ദം, അൽ വുസ്ത, ദോഫാർ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലും ചൊവ്വാഴ്ച സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസവും ഒമാനിൽ സ്കൂളുകൾക്ക് അവധിയായിരുന്നു.

dot image
To advertise here,contact us
dot image