
കുവൈറ്റ് സിറ്റി: കുവൈറ്റ് എയര്പോര്ട്ട് ടെര്മിനലില് തീപിടിത്തം. പാസഞ്ചര് ടെര്മിനലിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന അംഗങ്ങള് സ്ഥലത്തെത്തി തീ നിയന്ത്രണവിധേമാക്കിയതിനാല് വലിയ അപകടം ഒഴിവായി.
എയര് ട്രാഫിക് നാവിഗേഷനെ തീപിടിത്തം ബാധിച്ചിട്ടില്ല. തീ പൂര്ണമായി അണച്ചെന്നും ഡറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് അറിയിച്ചു.