കുവൈറ്റിൽ കെട്ടിട വാടക കുതിച്ചുയരുന്നു; പ്രതിസന്ധിയിലായി പ്രവാസികൾ

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള അപ്പാർട്ട്മെന്റുകളിൽ മുറികളും ആളുകൾ വാടകയ്ക്ക് എടുക്കുന്നു

dot image

കുവൈറ്റ് സിറ്റി: രാജ്യത്ത് കെട്ടിട വാടക കുതിച്ചുയരുമ്പോൾ പ്രവാസികൾ പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോർട്ട്. മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തില് നല്കേണ്ടി വരുന്നു. ഉയര്ന്ന വാടക നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായി പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.

ഗാസയ്ക്ക് കൂടുതൽ സഹായം നൽകി യുഎഇ; നൂറ് ടൺ അവശ്യവസ്തുക്കൾ ഈജിപ്റ്റിലെത്തിച്ചു

രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികള്ക്കും പ്രതിമാസം 125 കുവൈതറ്റ് ദിനാറില് താഴെയാണ് ശമ്പളം. 33 ശതമാനം പേര്ക്ക് 325 മുതല് 400 ദിനാര് വരെ ശമ്പളം ലഭിക്കുന്നു. വാടക ഉയര്ന്നതോടെ ഒരു മുറിയില് ഒരുപാട് പേര് ഒരുമിച്ച് താമസിക്കുന്ന പ്രവണക കൂടി വരുന്നതായും മാധ്യമ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള അപ്പാർട്ട്മെന്റുകളിൽ മുറികളും ആളുകൾ വാടകയ്ക്ക് എടുക്കുന്നു. ഇത് വാടകക്കാർക്ക് ഉയർന്ന ലാഭം ഉണ്ടാക്കുന്നു. വലിയൊരു വിഭാഗം പ്രവാസികൾക്ക് ചെലവുകുറഞ്ഞ താമസ സൗകര്യം നൽകുന്നു. വാടക മൂല്യം അപ്പാർട്ടുമെന്റുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെയും സ്ഥലത്തെയും ആശ്രയിച്ചിരിക്കുമെന്ന് റിയൽ എസ്റ്റേറ്റ് വിഗ്ദധർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image