'രാജ്യത്തെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ'; മുന്നറിയിപ്പുമായി ദുബായ്

കടുത്ത ശിക്ഷാ നടപടികളാണ് ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത്

dot image

ദുബായ്: രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമലംഘകര്ക്ക് അഞ്ച് വര്ഷം വരെ തടവും അഞ്ച് ലക്ഷം ദിര്ഹം വരെ പിഴയും ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം പുറപ്പെടുവിച്ച പുതിയ നിയമത്തിലാണ് എമിറേറ്റിന്റെ ഔദ്യാഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവര്ക്കുളള ശിക്ഷാ നടപടികളെക്കുറിച്ച് വിശദീകരിക്കുന്നത്. കടുത്ത ശിക്ഷാ നടപടികളാണ് ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത്.

മൂന്ന് മാസം മുതല് അഞ്ച് വര്ഷം വരെ തടവും ഒരുലക്ഷം ദിര്ഹം മുതല് അഞ്ച് ലക്ഷം ദിര്ഹം വരെ പിഴയുമാണ് നിയമലംഘകര്ക്ക് ചുമത്തുക. എമിറേറ്റിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിക്കുന്ന ചിഹ്നം ഉണ്ടായിരിക്കുമെന്നും ഈ ചിഹ്നം ദുബായ് എമിറേറ്റിന്റെ സ്വത്തായി കണക്കാക്കപ്പെടുമെന്നും ഉത്തരവില് ചൂണ്ടികാട്ടുന്നു.

വിവിധ സര്ക്കാര് സേവനങ്ങള്, രേഖകള്, വെബ്സൈറ്റുകള്, സര്ക്കാര് ഇവന്റുകള് എന്നിവയില് ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാം. എന്നാല് സ്വകാര്യ സ്ഥാപനങ്ങള് ഇതിനായി ദുബായ് ഭരണാധികാരിയില് നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയില് നിന്നോ മുന്കൂര് അനുമതി വാങ്ങണം. നിയമം പ്രാബല്യത്തില് വരുമ്പോള് വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്കൂര് അനുമതി വാങ്ങിയിട്ടില്ലെങ്കില് 30 ദിവസത്തിനുള്ളില് അതിന്റെ ഉപയോഗം പൂര്ണമായും നിര്ത്തണമെന്നും നിയമത്തില് പറയുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image