ദുബായി‍ തഖ്ദീര്‍ അവാര്‍ഡ് രാജ്യാന്തര തലത്തിലേക്ക്; മികച്ച കമ്പനിയ്ക്ക് 10 ലക്ഷം ദിർഹം സമ്മാനം

ലോകത്ത് മികച്ച തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ദുബായ് തഖ്‌ദീർ പുരസ്‌കാരം നൽകും
ദുബായി‍ തഖ്ദീര്‍ അവാര്‍ഡ് രാജ്യാന്തര തലത്തിലേക്ക്; മികച്ച കമ്പനിയ്ക്ക് 10 ലക്ഷം ദിർഹം സമ്മാനം

അബുദബി: ദുബായില്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ സംരക്ഷണവും ഉറപ്പാക്കുന്ന മികച്ച കമ്പനികള്‍ക്ക് നല്‍കി വരുന്ന തഖ്ദീര്‍ അവാര്‍ഡുകള്‍ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തി. ഇതിനൊപ്പം കമ്പനികളുടെ ഗുണമേന്മയ്ക്ക് നല്‍കുന്ന ഫൈവ് സ്റ്റാര്‍ വിഭാഗത്തിലുള്ള അവാര്‍ഡ്, സെവന്‍ സ്റ്റാര്‍ പദവിയിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും മികച്ച കമ്പനിയ്ക്ക് 10 ലക്ഷം ദിര്‍ഹമാണ് സമ്മാനതുക.

ദുബായിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കായി ദുബായ് ഗവൺമെന്റിന് നല്‍കി വരുന്ന അംഗീകാരമാണ് തഖ്ദീര്‍ അവാര്‍ഡ്. ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

തഖ്ദീര്‍ അവാര്‍ഡുകള്‍ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിയാതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. തൊഴില്‍ ക്ഷേമം, അവസരങ്ങള്‍, ആരോഗ്യം, സുരക്ഷ, വ്യക്തിഗത വികസനം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മികച്ച കമ്പനികളെ തെരഞ്ഞെടുക്കുക. മുന്‍ വര്‍ഷങ്ങളില്‍ ഫൈവ് സ്റ്റാര്‍ പദവി മാത്രമാണ് ഉണ്ടായിരുന്നത്. മികച്ച തൊഴിലാളികള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ ഉറപ്പാക്കുന്ന ബ്ളൂ കാര്‍ഡും നല്‍കും. ഇന്‍സെന്റീവുകളും ഡിസ്‌കൗണ്ടുകളും ബ്ളൂ കാര്‍ഡ് വഴി ലഭ്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി മലയാളി കമ്പനികള്‍ തഖ്ദീന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com