അവസാന മത്സരത്തെക്കുറിച്ച് എയ്ഞ്ചല്‍ ഡി മരിയ

'തനിക്ക് എല്ലാം തന്നെ ഒരാൾ ഇപ്പോൾ തന്റെ കൂടെയില്ല'
അവസാന മത്സരത്തെക്കുറിച്ച് എയ്ഞ്ചല്‍ ഡി മരിയ

ന്യൂജഴ്‌സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ. തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഫൈനലിൽ എത്തിയതിന് ശേഷം വിരമിക്കൽ തീരുമാനത്തിൽ ഡി മരിയ പ്രതികരണവുമായി രം​ഗത്തെത്തി. അവസാന മത്സരത്തിന് താൻ തയ്യാറായില്ലെന്നും എന്നാൽ ഇത് അതിനുള്ള സമയമാണെന്നും ഡി മരിയ പറഞ്ഞു.

ജൂലൈ 14ന് എന്ത് സംഭവിച്ചാലും തനിക്ക് മുൻവശത്തെ ഡോറിലൂടെ പുറത്തേയ്ക്ക് പോകാൻ സാധിക്കും. കാരണം അർജന്റീനയ്ക്കായി താൻ സാധ്യമായതെല്ലാം ചെയ്തു. ചിലപ്പോഴൊക്കെ ഈ ജഴ്സി ധരിക്കാൻ പ്രയാസപ്പെട്ട നിമിഷങ്ങളുണ്ട്. തന്നെ പിന്തുണച്ച എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും അർജന്റീന വിങ്ങർ പ്രതികരിച്ചു.

അവസാന മത്സരത്തെക്കുറിച്ച് എയ്ഞ്ചല്‍ ഡി മരിയ
ഇത് അവസാനമെന്ന് അറിയാം; പ്രതികരിച്ച് മെസ്സി

ത്യാ​ഗം ഒരിക്കലും കീഴടങ്ങലല്ലെന്ന് പഴയ തലമുറ തന്നെ പഠിപ്പിച്ചു. തനിക്ക് എല്ലാം തന്നെ ഒരാൾ ഇപ്പോൾ തന്റെ കൂടെയില്ല. അത് പ്രയാസമാണ്. ഒരുപക്ഷേ അതിലേക്ക് താൻ എത്തിച്ചേരും. ഇന്നത്തെ മത്സരത്തിന് മുമ്പ് മെസ്സി ടീം അം​ഗങ്ങളോട് പറഞ്ഞു. ഈ കോപ്പ ഡി മരിയയ്ക്ക് വേണ്ടി വിജയക്കണം. അത് തന്നിക്ക് ഏറെ അഭിമാനം നൽകി. അർജന്റീന ഫുട്ബോൾ തനിക്ക് എല്ലാം നൽകിയെന്നും ഡി മരിയ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com