കോപ്പയിൽ ചൂടേറും; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം
കോപ്പയിൽ ചൂടേറും; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

ന്യൂയോർക്ക്: 2024 കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. 16 ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ മാറ്റുരച്ച ടൂർണമെന്റിൽ ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്. അർജന്റീനയും ഇക്വഡോറും തമ്മിൽ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം. ഗ്രൂപ്പ് എയിൽ നിന്ന് മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ചാണ് അർജന്റീന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനെത്തുന്നത്. ഗ്രൂപ്പ് ബിയിൽ നിന്ന് ഓരോ ജയം, തോൽവി, സമനിലയുമായാണ് ഇക്വഡോർ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനെത്തുന്നത്.

രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടം വെനസ്വേലയും കാനഡയും തമ്മിലാണ്. ശനിയാഴ്ച്ച രാവിലെ 6:30 നാണ് മത്സരം. അർജന്‍റീനയടങ്ങുന്ന ഗ്രൂപ്പ് എ യിൽ നിന്നാണ് കാനഡ വരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം,ഒരു തോൽവി, ഒരു സമനില എന്നിങ്ങനെയാണ് കാനഡയുടെ സമ്പാദ്യം. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി ആധികാരികമായാണ് ഗ്രൂപ്പ് ബിയിൽ നിന്ന് വെനസ്വേല വരുന്നത്.

ക്വാര്‍ട്ടറിലെ മൂന്നാം മത്സരം കൊളംബിയയും പനാമയും തമ്മിലാണ്. ഗ്രൂപ്പ് ഡിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് കൊളംബിയ ക്വാർട്ടർ ഫൈനലിനെത്തുന്നത്. ഗ്രൂപ്പ് സിയിൽ നിന്നും രണ്ട് വിജയവും ഒരു തോൽവിയുമായാണ് പനാമയെത്തുന്നത്. ഞായറാഴ്ച്ച പുലർച്ചെ 3:30 നാണ് മത്സരം. ക്വാർട്ടറിലെ അവസാന പോരാട്ടം ബ്രസീലും ഉറുഗ്വേയും തമ്മിലാണ്. ഗ്രൂപ്പ് സിയിൽ നിന്നും മൂന്ന് കളിയും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഉറുഗ്വേ കാനറികളെ നേരിടാൻ വരുന്നത്. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ വരുന്നത്. മൂന്ന് മത്സരത്തിൽ നിന്നും ഒരു ജയം,രണ്ട് സമനില എന്നിങ്ങനെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് മത്സര ഫലങ്ങൾ. ഞായറാഴ്ച്ച രാവിലെ 6:30 നാണ് മത്സരം.

കോപ്പയിൽ ചൂടേറും; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു
യൂറോ കപ്പ്; ക്വാര്‍ട്ടര്‍ ഫൈനൽ ലൈനപ്പായി, ഇനിയുള്ളത് വമ്പൻ പോരാട്ടങ്ങൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com