ജോര്ജിയയെ ഗോള്മഴയില് മുക്കി സ്പെയിന്; ക്വാര്ട്ടറില് ക്ലാസിക് പോരാട്ടം

പോര്ച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാര്ട്ടറിലെത്തിയ ജോര്ജിയയെയാണ് സ്പാനിഷ് പട കീഴടക്കിയത്

ജോര്ജിയയെ ഗോള്മഴയില് മുക്കി സ്പെയിന്; ക്വാര്ട്ടറില് ക്ലാസിക് പോരാട്ടം
dot image

കൊളോണ്: ജോര്ജിയയെ തകര്ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിന്റെ ക്വാര്ട്ടറില്. പോര്ച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാര്ട്ടറിലെത്തിയ ജോര്ജിയയെ ഒന്നിനെതിരെ നാല് ഗോളുകള്ക്ക് കീഴടക്കിയാണ് സ്പാനിഷ് പട കിരീടപ്രതീക്ഷകളിലേക്ക് ഇരച്ചുകയറിയത്. ക്വാര്ട്ടറില് ജര്മ്മനിയാണ് സ്പെയിനിന്റെ എതിരാളികള്.

കൊളോണില് നടന്ന മത്സരത്തിന്റെ തുടക്കം മുതല് സ്പാനിഷ് യുവനിരയുടെ നിലക്കാത്ത ആക്രമണങ്ങളാണ് കണ്ടത്. എന്നാല് സ്പെയിനിനെ ഞെട്ടിച്ച് ജോര്ജിയ ആദ്യം ലീഡെടുത്തു. 18-ാം മിനിറ്റില് റോബിന് ലെ നോര്മാന്ഡിന്റെ സെല്ഫ് ഗോളിലാണ് സ്പെയിന് അപ്രതീക്ഷിതമായി ഗോള് വഴങ്ങേണ്ടിവന്നത്.

ലീഡ് വഴങ്ങിയതോടെ സ്പെയിന് ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലമായി ആദ്യപകുതി അവസാനിക്കുന്നതിന് മുന്പുതന്നെ സ്പെയിന് ഒപ്പമെത്തി. 39-ാം മിനിറ്റില് റോഡ്രിയാണ് ചെമ്പടയുടെ സമനില ഗോള് നേടിയത്.

ത്രില്ലര് കംബാക്ക്; സ്ലൊവാക്യന് പോര്വീര്യം മറികടന്നു, ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാര്ട്ടറില്

രണ്ടാം പകുതിയില് കളി പൂര്ണമായും സ്പെയിന് വരുതിയിലാക്കി. 51-ാം മിനിറ്റില് തന്നെ ഫാബിയന് റൂയിസിലൂടെ സ്പെയിന് ലീഡെടുത്തു. കൗമാര താരം ലാമിന് യമാല് വലതുവിങ്ങില് നിന്ന് നല്കിയ ക്രോസ് റൂയിസ് നിഷ്പ്രയാസം വലയിലെത്തിക്കുകയായിരുന്നു.

74-ാം മിനിറ്റിലും ജോര്ജിയന് വല കുലുങ്ങിയെങ്കിലും ഗോള് ഓഫ്സൈഡ് വിധിക്കപ്പെട്ടു. തൊട്ടടുത്ത നിമിഷം തന്നെ കിടിലന് കൗണ്ടര് അറ്റാക്കിലൂടെ സ്പെയിന് മൂന്നാം ഗോളും കണ്ടെത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ നിക്കോ വില്യംസാണ് പ്രതിരോധം ഭേദിച്ച് സ്കോര് ചെയ്തത്. ഒടുവില് 83-ാം മിനിറ്റില് ഡാനി ഒല്മോ നേടിയ ഗോളിലൂടെ സ്പെയിന് വിജയം പൂര്ത്തിയാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us