കോപ്പ അമേരിക്ക; വെനസ്വേലയ്ക്കും ഇക്വഡോറിനും ജയം

രണ്ട് വിജയങ്ങളോടെ വെനസ്വേല ക്വാർട്ടർ ഉറപ്പിച്ചു
കോപ്പ അമേരിക്ക; വെനസ്വേലയ്ക്കും ഇക്വഡോറിനും ജയം

ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ വെനസ്വേലയ്ക്കും ഇക്വഡോറിനും വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജമൈക്കയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ഇക്വഡ‍ോർ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ഇക്വഡോർ മുന്നിലെത്തി. ജമൈക്ക താരം കാസി പാമറിന്റെ സെൽഫ് ​ഗോളിലാണ് ഇക്വഡോർ സംഘം മുന്നിലെത്തിയത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് കെൻഡ്രി പാഇസ് ഇക്വഡോറിനെ വീണ്ടും മുന്നിലെത്തിച്ചു. പെനാൽറ്റിയിലൂടെ ആയിരുന്നു ​ഗോൾ പിറന്നത്. 54-ാം മിനിറ്റിൽ മൈക്കല്‍ അന്റോണിയോയിലുടെ ജമൈക്ക ഒരു ​ഗോൾ തിരിച്ചടിച്ചു. എന്നാൽ സമനില പിടിക്കാൻ ജമൈക്കൻ സംഘത്തിന് കഴിഞ്ഞില്ല. ഒടുവിൽ 91-ാം മിനിറ്റിലെ അലൻ മിൻഡയുടെ ​ഗോളിൽ ഇക്വഡോർ മത്സരം സ്വന്തമാക്കി.

കോപ്പ അമേരിക്ക; വെനസ്വേലയ്ക്കും ഇക്വഡോറിനും ജയം
അഫ്ഗാന്‍ വീര്യത്തിന് അവസാനം; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് മെക്സിക്കോയെ വെനസ്വേല പരാജയപ്പെടുത്തിയത്. 57-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലോമോൻ റോണ്ടൻ വലയിലാക്കി. ​രണ്ട് വിജയങ്ങളോടെ വെനസ്വേല ക്വാർട്ടർ ഉറപ്പിച്ചു. ഓരോ വിജയങ്ങളുള്ള മെക്സിക്കോയ്ക്കും ഇക്വ‍ഡോറിനും അവസാന മത്സരം നിർണായകമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com