യൂറോ കപ്പ്; സമനില വലയിൽ ഇം​ഗ്ലണ്ടും ഡെന്മാർക്കും പ്രീക്വാർട്ടറിൽ

മൂന്നാം സ്ഥാനത്താണെങ്കിലും ബെസ്റ്റ് ലൂസേഴ്സ് ടീമായി അവസാന 16ലേക്ക് സ്ലൊവേന്യയും സ്ഥാനം ഉറപ്പിച്ചു
യൂറോ കപ്പ്; സമനില വലയിൽ ഇം​ഗ്ലണ്ടും ഡെന്മാർക്കും പ്രീക്വാർട്ടറിൽ

ബെര്‍ലിന്‍: യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വീണ്ടും സമനില. ഇത്തവണ സ്ലൊവേനിയയോട് ​ഗോൾരഹിതമായി പിരിയാനായിരുന്നു ഇം​ഗ്ലീഷ് സംഘത്തിന്റെ വിധി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ ഇം​ഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. എങ്കിലും താരസമ്പുഷ്ടമായിരുന്നിട്ടും നിറം മങ്ങിയ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്. ഈ പ്രകടനം തുടർന്നാൽ യൂറോ സ്വപ്നങ്ങൾക്ക് ആയുസ് ഇല്ലെന്നാണ് ആരാധകരുടെ പക്ഷം.

മത്സരത്തിൽ 12 ഷോട്ടുകൾ മാത്രമാണ് ഇം​ഗ്ലണ്ട് താരങ്ങൾക്ക് പായിക്കാനായത്. അതിൽ നാലെണ്ണം മാത്രമാണ് വലയിലേക്ക് ലക്ഷ്യം വെച്ചത്. 74 ശതമാനം സമയം പന്തിനെ നിയന്ത്രിക്കാനായത് മാത്രമാണ് ഇം​ഗ്ലീഷ് നിരയിൽ എടുത്ത് പറയാനുള്ളത്. മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് സെർബിയയോട് സമനിലയിൽ കുരുങ്ങി. ഇരുടീമുകൾക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല.

യൂറോ കപ്പ്; സമനില വലയിൽ ഇം​ഗ്ലണ്ടും ഡെന്മാർക്കും പ്രീക്വാർട്ടറിൽ
ഓസ്‌ട്രേലിയയുടെ പ്ലാന്‍ ബി എനിക്ക് മനസിലായി; രോഹിത് ശര്‍മ്മ

മൂന്ന് മത്സരങ്ങളിലും മൂന്നിലും സമനില നേടിയ ഡെന്മാർക്ക് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിലെത്തി. ഇതേ ഫലമുള്ള സ്ലൊവേന്യയാണ് ​ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്താണെങ്കിലും ബെസ്റ്റ് ലൂസേഴ്സ് ടീമായി അവസാന 16ലേക്ക് സ്ലൊവേന്യയും സ്ഥാനം ഉറപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com