അടുത്ത ലോകകപ്പില്‍ കളിക്കുമോ?; മറുപടി നല്‍കി ലയണല്‍ മെസ്സി

'പ്രായം ഒരു സംഖ്യ മാത്രമാണെങ്കിലും അതൊരു യാഥാര്‍ത്ഥ്യം കൂടിയാണ്'
അടുത്ത ലോകകപ്പില്‍ കളിക്കുമോ?; മറുപടി നല്‍കി ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇല്ലാത്ത അര്‍ജന്റീന ടീമിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആരാധകര്‍ക്ക് സാധിക്കില്ല. മികച്ച ഫോമിലാണെങ്കിലും 36കാരനായ മെസ്സിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. 2022ലെ ലോകകിരീടവും ചൂടിയ അര്‍ജന്റൈന്‍ നായകന്റെ അര്‍ജന്റീനയ്‌ക്കൊപ്പമുള്ള അവസാന ടൂര്‍ണമെന്റ് 2024 കോപ്പ അമേരിക്ക ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ഇനിയൊരു ലോകകപ്പിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത ലോകകപ്പില്‍ അര്‍ജന്റീന സ്‌ക്വാഡിന്റെ ഭാഗമാകുമോ എന്ന് ഉറപ്പിക്കാതെയാണ് ലിയോ മറുപടി പറഞ്ഞത്. 'ആ സമയത്ത് എനിക്ക് എന്ത് തോന്നുന്നു, എന്റെ ശാരീരിക അവസ്ഥ എങ്ങനെയായിരിക്കും എന്നതിനെയെല്ലാം ആശ്രയിച്ചായിരിക്കും എന്റെ തീരുമാനം', മെസ്സി പറഞ്ഞു.

'പ്രായം ഒരു സംഖ്യ മാത്രമാണെങ്കിലും അതൊരു യാഥാര്‍ത്ഥ്യം കൂടിയാണ്. ഞാന്‍ മുന്‍പ് സ്‌പെയിനിലോ ഫ്രാന്‍സിലോ കളിച്ച പോലെയല്ല ഇപ്പോള്‍ കളിക്കുന്നത്. അവിടെ മൂന്ന് ദിവസങ്ങള്‍ കൂടുമ്പോള്‍ ലീഗിലോ ചാമ്പ്യന്‍സ് ലീഗിലോ കളിക്കണമായിരുന്നു. എന്നാല്‍ മയാമിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല', മെസ്സി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com