​ഗോളടിച്ച് മെസ്സി, സുവാരസ്, ആൽബ; ഇന്റർ മയാമിക്ക് സമനില

പോയിന്റ് ടേബിളിൽ ഒന്നാമത് തുടർന്ന് ഇന്റർ മയാമി
​ഗോളടിച്ച് മെസ്സി, സുവാരസ്, ആൽബ; ഇന്റർ മയാമിക്ക് സമനില

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ലൂയിസ് സിറ്റിക്കെതിരെ ഇന്റർ മയാമിക്ക് സമനില. ഇരുടീമുകളും മൂന്ന് ​ഗോൾ വീതം നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇന്റർ മയാമിക്കായി ​ഗോൾ നേടി. 15-ാം മിനിറ്റിൽ ക്രിസ് ഡർക്കിൻ ലൂയിസ് സിറ്റിക്ക് വേണ്ടി ​ഗോൾ നേട്ടത്തിന് തുടക്കമിട്ടു. 24-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ മയാമി തിരിച്ചടി നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ വീണ്ടും ഇരുടീമുകളുടെയും ​ഗോൾ വലകുലുങ്ങി.

41-ാം മിനിറ്റിൽ ഇൻഡിയാന വാസിലേവ് ലൂയിസ് സിറ്റിക്ക് വേണ്ടി രണ്ടാം ​ഗോൾ നേടി. ലൂയിസ് സുവാരസിലൂടെ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങും മുമ്പ് മയാമി മറുപടി നൽകി. രണ്ടാം പകുതിയുടെ തുടക്കം ലൂയിസ് സിറ്റിക്ക് അനുകൂലമായിരുന്നു. 68-ാം മിനിറ്റിൽ സുവാരസിന്റെ സെൽഫ് ​ഗോളിലൂടെ ലൂയിസ് സിറ്റി വീണ്ടും ലീഡെടുത്തു.

​ഗോളടിച്ച് മെസ്സി, സുവാരസ്, ആൽബ; ഇന്റർ മയാമിക്ക് സമനില
വെംബ്ലിയിൽ റോയലായി റയൽ; ചാമ്പ്യൻസ് ലീഗിൽ 15-ാം കിരീടം

85-ാം മിനിറ്റിലെ ജോർഡി ആൽബയുടെ ​ഗോളിലൂടെ മയാമി സമനില പിടിച്ചു. പിന്നീട് വിജയത്തിനായി വലിയ ശ്രമങ്ങൾ മയാമിയുടെ ഭാ​ഗത്ത് നിന്നുണ്ടായെങ്കിലും ​ഗോൾ നേടാൻ കഴിഞ്ഞില്ല. സീസണിൽ 18 മത്സരങ്ങൾ പിന്നിടുന്ന ലയണൽ മെസ്സിയും സംഘവും 10ലും വിജയം നേടി. 35 പോയിന്റുള്ള ഇന്റർ മയാമി തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com