അഞ്ച് അസിസ്റ്റുമായി മെസ്സി, സുവാരസിന് ഹാട്രിക്; വമ്പൻ ജയവുമായി ഇന്റർ മയാമി

50-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോൾ പിറന്നു.

dot image

ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ തകർപ്പൻ വിജയവുമായി ഇന്റർ മയാമി. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് മയാമി സംഘം റെഡ് ബുൾസിനെ തകർത്തെറിഞ്ഞത്. ലൂയിസ് സുവാരസ് ഹാട്രിക്കോടെ കളം നിറഞ്ഞപ്പോൾ മാത്തിയസ് റോജസ് ഇരട്ട ഗോൾ നേടി. ലയണൽ മെസ്സി ഒരു തവണ പന്ത് വലയിലെത്തിച്ചപ്പോൾ മറ്റ് അഞ്ച് ഗോളുകൾക്ക് അസിസ്റ്റ് നൽകി.

മത്സരത്തിന്റെ ആദ്യ പകുതി റെഡ് ബുൾസിന്റേതായിരുന്നു. 30-ാം മിനിറ്റിൽ ഡാന്റേ വാൻസീർ നേടിയ ഗോളിൽ റെഡ് ബുൾസ് ലീഡ് ചെയ്തു. എന്നാൽ രണ്ടാം പകുതി മയാമി ഒറ്റയ്ക്ക് സ്വന്തമാക്കി. 48-ാം മിനിറ്റിൽ റോജസ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 50-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോൾ പിറന്നു.

റയൽ മാഡ്രിഡ് ലാ ലീഗ ചാമ്പ്യൻസ്; കിരീടനേട്ടം 36-ാം തവണ

62-ാം മിനിറ്റിൽ റോജസ് തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. പിന്നീടായിരുന്നു ലൂയിസ് സുവാരസിന്റെ ഗോൾവേട്ട. 68, 75, 81 മിനിറ്റുകളിൽ സുവാരസ് പന്ത് വലയിലാക്കി. ഇതോടെ 6-1ന് മയാമി മുന്നിലെത്തി. 97-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ എമിൽ ഫോർസ്ബർഗ് നേടിയ ഗോൾ റെഡ് ബുൾസിന് ആശ്വാസമായി. എങ്കിലും 6-2ന്റെ ആധികാരിക ജയം മയാമി സ്വന്തമാക്കി.

dot image
To advertise here,contact us
dot image