
ന്യൂഡല്ഹി: ഫിഫ റാങ്കിങ്ങില് വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങില് 121-ാം സ്ഥാനത്തേക്കാണ് ഇന്ത്യന് ഫുട്ബോള് ടീം വീണത്. റാങ്കിങ്ങില് 117-ാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് ഇപ്പോള് നാല് സ്ഥാനങ്ങള് നഷ്ടമായി.
കഴിഞ്ഞ ഇന്റര്നാഷണല് ബ്രേക്കിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാന് കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അഫ്ഗാനിസ്താനെതിരെ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില് ഒരു മത്സരം സമനില വഴങ്ങുകയും ഒരു മത്സരത്തില് പരാജയം വഴങ്ങുകയും ചെയ്തു.
The latest #FIFARanking is here! 📈
— FIFA World Cup (@FIFAWorldCup) April 4, 2024
ഏറ്റവും പുതിയ റാങ്കിങ്ങില് അര്ജന്റീനയും ഫ്രാന്സും ഒന്നും രണ്ടും സ്ഥാനങ്ങളില് തന്നെ തുടരുകയാണ്. ബെല്ജിയം മൂന്നാം സ്ഥാനത്തേക്ക് ഉയര്ന്നപ്പോള് ഇംഗ്ലണ്ട് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമതായി. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീല് അഞ്ചാം സ്ഥാനത്താണ്. പോര്ച്ചുഗല് ആറാം സ്ഥാനത്തേക്ക് ഉയര്ന്നപ്പോള് നെതര്ലന്ഡ്സ് ഏഴാം സ്ഥാനത്തേക്ക് വീണു. അതേസമയം സ്പെയിന് (8), ഇറ്റലി (9), ക്രൊയേഷ്യ (10) എന്നിവര് തങ്ങളുടെ സ്ഥാനങ്ങള് നിലനിര്ത്തി.