ദിമിയുടെ ഗോളിന് സിവേറിയോയുടെ മറുപടി; ജംഷഡ്പൂരിനെതിരായ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചുപിരിഞ്ഞു
ദിമിയുടെ ഗോളിന് സിവേറിയോയുടെ മറുപടി;  ജംഷഡ്പൂരിനെതിരായ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്  സമനില

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്‍റെ ആദ്യപകുതി സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചുപിരിഞ്ഞു. ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിത്രിയോസ് ഡയമന്‍റകോസും ജംഷഡ്പൂരിന് വേണ്ടി ഹാവിയര്‍ സിവേറിയോയും ഗോള്‍ നേടി.

ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം. മികച്ച മുന്നേറ്റങ്ങളോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് തുടങ്ങിയത്. 23-ാം മിനിറ്റില്‍ തന്നെ ദിമിത്രിയോസ് ഡയമന്റകോസിലൂടെ ലീഡെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. ജസ്റ്റിന്‍ നല്‍കിയ പാസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. സീസണില്‍ താരം നേടുന്ന 13-ാം ഗോളാണിത്. ഇതോടെ സീസണിലെ ടോപ് സ്‌കോററായി ദിമി മാറി.

ലീഡെടുത്ത ശേഷവും മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. ഇതിനിടെ ജസ്റ്റിന്‍ പരിക്കേറ്റ് പുറത്തുപോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ആദ്യപകുതിയുടെ അവസാന നിമിഷം ഹാവിയര്‍ സിവേറിയോയിലൂടെ ജംഷഡ്പൂരിന്റെ മറുപടിയെത്തി. ഇതോടെ ആദ്യപകുതി 1-1ന് പിരിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com