ഹോങ്കോങ്ങിൽ സൗഹൃദ മത്സരത്തിൽ മെസ്സി കളിച്ചില്ല; ക്ഷമാപണം നടത്തി ഇന്റർ മയാമി

താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്.

dot image

ഫ്ലോറിഡ: മേജർ ലീഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാതിരുന്നതിൽ ക്ഷമാപണം നടത്തി ഇന്റർ മയാമി. ഹോങ്കോങ് ഇലവനെതിരായ മത്സരത്തിലാണ് മെസ്സി കളിക്കാതിരുന്നത്. സൗദിയിൽ അൽ ഹിലാലുമായ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നു. പിന്നാലെ അൽ നസറിനെതിരായ മത്സരത്തിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ ഹോങ്കോങ് ഇലവനെതിരായ മത്സരത്തിൽ മുഴുവൻ സമയവും മെസ്സി കളിച്ചിരുന്നില്ല. ഇതിനെതിരെ ഹോങ്കോങ് ആരാധകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

മത്സരം കാാണാൻ ടിക്കറ്റെടുത്ത ആരാധകർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതോടെ ഹോങ്കോങ് സർക്കാർ മെസ്സി കളിക്കാതിരുന്നതിൽ ഇന്റർ മയാമിയോട് വിശദീകരണം തേടി. ഇതിന് മറുപടിയായാണ് മയാമി ഹോങ്കോങ് ആരാധകരോട് ക്ഷമാപണം നടത്തിയിരിക്കുന്നത്.

ഓഫ്സൈഡിൽ കുരുക്കിട്ട ബൗളർ; ഗ്ലെൻ മഗ്രാത്തിന് പിറന്നാൾ

താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. പരിക്കുകൾ ഫുട്ബോളിന്റെ ഭാഗമാണ്. അത് ആരുടെയും കുറ്റം കൊണ്ട് സംഭവിക്കുന്നതല്ല. ഹോങ്കോങ്ങിലെ ആരാധകർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ഇന്റർ മയാമി പ്രതികരിച്ചു.

dot image
To advertise here,contact us
dot image