ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈനെ വീഴ്ത്തി ബെംഗളൂരു വിജയവഴിയിൽ

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ബെം​ഗളൂരുവിന്റെ ഫൗൾ ഉണ്ടായി.
ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈനെ വീഴ്ത്തി ബെംഗളൂരു വിജയവഴിയിൽ

ബെം​ഗളൂരു: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ വിജയവഴിയിൽ തിരിച്ചെത്തി ബെം​ഗളൂരു എഫ് സി. ചെന്നൈൻ എഫ് സിയോട് എതിരില്ലാത്ത ഒരു ​ഗോളിനാണ് ബെം​ഗളൂരുവിന്റെ വിജയം. 62-ാം മിനിറ്റിൽ റയാൻ വില്യംസാണ് ​വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ് സിയോടേറ്റ തോൽവിക്ക് ശേഷമാണ് ബെംഗളൂരുവിന്റെ തിരിച്ചുവരവ്.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ബെം​ഗളൂരുവിന്റെ ഫൗൾ ഉണ്ടായി. ആദ്യ മിനിറ്റിൽ ചെന്നൈന് അനുകൂലമായി ഫ്രീകിക്കും ലഭിച്ചു. എന്നാൽ മത്സരത്തിലേക്ക് അതിവേ​ഗം ബെം​ഗളൂരു തിരിച്ചുവന്നു. ആദ്യ പകുതിയുടെ 60 ശതമാനവും ബെം​ഗളൂരു താരങ്ങളാണ് പന്തിനെ നിയന്ത്രിച്ചത്. എങ്കിലും ആദ്യ പകുതി ​ഗോൾ രഹിതമായി.

ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈനെ വീഴ്ത്തി ബെംഗളൂരു വിജയവഴിയിൽ
സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

റയാൻ വില്യംസിന്റെ ​ഗോളാണ് രണ്ടാം പകുതിയുടെ ഹൈലൈറ്റ്. പിന്നീട് ചെന്നൈന് തിരിച്ചുവരവിന് കഴിയാതായതോടെ മത്സരം ബെം​ഗളൂരു സ്വന്തമാക്കി. വിജയത്തോടെ ബെം​ഗളൂരു പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് എത്തി. ചെന്നൈൻ 13-ാം സ്ഥാനത്താണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com