
May 23, 2025
07:03 AM
ഓൾഡ് ട്രാഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വധം തുടരുന്നു. ഇത്തവണ സ്വന്തം സ്റ്റേഡിയത്തിൽ റെഡ് ഡെവിൾസിനെ തകർത്തെറിഞ്ഞത് ബേണ്മൗത്താണ്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബേൺമൗത്തിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തകർത്ത് തിരിച്ചുവരവിന്റെ സൂചന നൽകിയ ശേഷമാണ് യുണൈറ്റഡ് വീണ്ടും അധപതിച്ചത്.
മത്സരത്തിന്റെ 69 ശതമാനവും പന്ത് കൈവശം വെച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. എന്നാൽ വെറും 31 ശതമാനം ബോൾ പൊസഷനാണ് ബേൺമൗത്തിനുള്ളത്. ആദ്യ പകുതിയുടെ അഞ്ചാം മിനിറ്റിൽ ബേൺമൗത്ത് മുന്നിലെത്തി. പക്ഷേ ശക്തമായ തിരിച്ചുവരവിന്റെ സൂചന നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാടി. എങ്കിലും 1-0ന് ബേൺമൗത്ത് ലീഡ് ചെയ്തു.
ഇനി മിന്നിത്തിളങ്ങാൻ സജന സജീവൻ; വനിതാ പ്രീമിയർ ലീഗിൽ വയനാടൻ വനിതരണ്ടാം പകുതിയിൽ ബേൺമൗത്ത് തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ഫിനിഷിങ്ങിലെ ചില പോരായ്മകൾ ഇല്ലായിരുന്നുവെങ്കിൽ ഗോൾ എണ്ണം ഇനിയും ഉയർന്നേനെ. പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.
വയനാട്ടിൽ വീണ്ടും ക്രിക്കറ്റ് തിളക്കം; സജന സജീവൻ മുംബൈ ഇന്ത്യൻസിൽമറ്റൊരു മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂളിന്റെ തകർപ്പൻ തിരിച്ചുവരവ്. മുഹമ്മദ് സലായും ഹാര്വെ എലിയറ്റും ലിവർപൂളിന്റെ ഗോളുകൾ നേടി. ബ്രൈറ്റൺ-ബേൺലി മത്സരം സമനിലയിലായി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. വോൾവ്സ്-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരവും 1-1ന് സമനിലയിൽ അവസാനിച്ചു. ഷെഫീൽഡ് യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ബ്രെന്റ്ഫോർഡിനെയും തോൽപ്പിച്ചു.