സൗദിയിൽ തീക്കളി; പ്രോ ലീഗിൽ അൽ നസറിന് സമനില

തുടർച്ചയായ ആറ് വിജയങ്ങൾക്ക് ശേഷമാണ് അൽ നസറിന് സമനില ലഭിക്കുന്നത്

dot image

റിയാദ്: സൗദി പ്രോ ലീഗിൽ അൽ നസറിന്റെ വിജയകുതിപ്പിന് അവസാനം. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും അബ ക്ലബാണ് സമനിലയിൽ തളച്ചത്. മുൻ മത്സരങ്ങളേക്കാൾ കടുത്ത പോരാട്ടമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ നേരിട്ടത്. തുടർച്ചയായ ആറ് വിജയങ്ങൾക്ക് ശേഷമാണ് അൽ നസറിന് സമനില ലഭിക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ഗോളടിച്ച റൊണാൾഡോയ്ക്ക് ഇന്നത്തെ മത്സരത്തിൽ വലചലിപ്പിക്കാൻ കഴിഞ്ഞില്ല. ഗോളടിക്കാൻ ലഭിച്ച നിരവധി അവസരങ്ങളാണ് അൽ നസർ താരങ്ങൾ കളഞ്ഞ് കുളിച്ചത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ് സ്വീകരിച്ച മാര്സലോ ബ്രോസോവിച്ച്, ഒട്ടാവിയോ മോന്റേരിയോ വലയ്ക്കുള്ളിലാക്കി. 28-ാം മിനിറ്റിൽ ആന്റേഴ്സൺ തലിസ്ക അൽ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. 36-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ അബ ക്ലബ് ആദ്യ മറുപടി നൽകി. സാദ് ബഗിർ ആണ് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ അൽ നസർ 2-1ന് മുന്നിലായിരുന്നു.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് അബ ക്ലബിന്റെ സമനില ഗോൾ പിറന്നത്. ടോക്കോ ഏകാമ്പിയാണ് ഗോളടിച്ച് സമനില പിടിച്ചുവാങ്ങിയത്. രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങൾ തുലച്ചതിന് കനത്ത വിലാണ് അൽ നസറിന് നൽകേണ്ടി വന്നത്. സൗദി പ്രോ ലീഗിൽ ഒമ്പത് മത്സരങ്ങൾ കളിച്ച അൽ നസർ ഏഴെണ്ണത്തിൽ വിജയിച്ചു. രണ്ട് മത്സരം പരാജയപ്പെട്ടപ്പോൾ ഒരെണ്ണം സമനിലയിലായി. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് അൽ നസർ.

dot image
To advertise here,contact us
dot image