Top

തിയേറ്ററുകളിൽ മതിയായ ഷോകൾ ഇല്ല; സുമേഷ് ആൻഡ് രമേഷ് റിലീസ് മാറ്റിവെച്ചു

ശ്രീനാഥ് ഭാസിയാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് ആയി എത്തുന്നത് ബാലു വര്‍ഗീസാണ്.

24 Nov 2021 9:25 AM GMT
ഫിൽമി റിപ്പോർട്ടർ

തിയേറ്ററുകളിൽ മതിയായ ഷോകൾ ഇല്ല; സുമേഷ് ആൻഡ് രമേഷ് റിലീസ് മാറ്റിവെച്ചു
X

ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സുമേഷ് ആൻഡ് രമേഷ് റിലീസ് മാറ്റിവെച്ചു. തിയേറ്ററുകളിൽ മതിയായ ഷോ ലഭിക്കാത്ത സാഹചര്യത്തിലാണ് റിലീസ് മാറ്റുന്നത്. സിനിയമയുടെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'തിയേറ്ററുകളിൽ മതിയായ ഷോകൾ ലഭ്യമല്ലാത്തതിനാൽ സുമേഷ് ആൻഡ് രമേശ് 26. 11. 2021ലെ റിലീസ് മാറ്റേണ്ടി വന്നിരിക്കുന്നു', അണിയറപ്രവർത്തകർ കുറിച്ചു. സനൂപ് തൈക്കുടമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ശ്രീനാഥ് ഭാസിയാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് ആയി എത്തുന്നത് ബാലു വര്‍ഗീസാണ്. സലീം കുമാര്‍, പ്രവീണ, സുധീപ് ജോഷി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും സനൂപ് തൈക്കുടവും ചേര്‍ന്നാണ്. വൈറ്റ് സാന്‍ഡ്‌സിന്റെ ബാനറില്‍ കെ. എല്‍ 7 എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ് ഖാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫരീദ് ഖാനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയരാജ്, ശബ്ദ സംവിധാനം രാംനാഥ് രവി, ചമയം അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം വീണ സ്യമന്തക്, എഡിറ്റിംഗ് അയൂബ് ഖാന്‍.

Next Story

Popular Stories