Top

'എത്ര കേസുകളില്‍ നീതി കിട്ടിയിട്ടുണ്ട്?'; 'പത്താംവളവ്' ചുറ്റുപാടില്‍ നിന്നുള്ള പ്രചോദനമെന്ന് തിരക്കഥാകൃത്ത്

'നമ്മൾ ഒരിക്കലും കോടതിയിൽ നിന്നും നീതി കിട്ടില്ലെന്ന് പറയുന്നില്ല'

14 May 2022 10:00 AM GMT
ഫിൽമി റിപ്പോർട്ടർ

എത്ര കേസുകളില്‍ നീതി കിട്ടിയിട്ടുണ്ട്?; പത്താംവളവ് ചുറ്റുപാടില്‍ നിന്നുള്ള പ്രചോദനമെന്ന് തിരക്കഥാകൃത്ത്
X

ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം 'പത്താം വളവ്' പ്രദർശനം തുടരുകയാണ്. സിനിമ ഒരിക്കലും കോടതികളെയോ നീതി ന്യായവ്യവസ്ഥയെയോ വിമർശിക്കുകയല്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയതിനാൽ സിനിമയിലെ കഥാപാത്രങ്ങളെ അത്തരത്തിൽ മാത്രമേ ചിത്രീകരിക്കാൻ സാധിക്കുകയുള്ളു. അല്ലാതെ ഒരിക്കലും പൊതുസമൂഹത്തെക്കുറിച്ച് പറയുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്താം വളവിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു സിനിമ ചെയ്യുമ്പോൾ നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളും. കേരളത്തിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിൽ നിന്നുമാണ് ഈ സിനിമ പ്രചോദനം കൊണ്ടിരിക്കുന്നത്. വെറുതെ ഒരു കണ്ണ് തുറന്നു പത്രം നോക്കിയാൽ നമുക്ക് മനസ്സിലാകും എത്ര കേസുകൾക്ക് നീതി കിട്ടിയിട്ടുണ്ട്. കോടതിയിൽ നിന്നും നീതി കിട്ടില്ലെന്ന് നമുക്ക് പറയാൻ സാധിക്കില്ല. എത്രയോ കേസുകൾക്ക് നീതി കിട്ടിയിട്ടുണ്ട്. ഈ കഥയിൽ കഥാപാത്രങ്ങളെ അങ്ങനെ മാത്രമേ കാണിക്കാൻ സാധിക്കുകയുള്ളു. അതിനാലാണ് നമ്മൾ കഥയിൽ നീതിയെക്കുറിച്ച് പറയുന്നത്. അല്ലാതെ നമ്മൾ ഒരിക്കലും കോടതിയിൽ നിന്നും നീതി കിട്ടില്ലെന്ന് പറയുന്നില്ല. സാധാരണക്കാർ കോടതിയെ എന്നും വിശ്വസിക്കുന്ന സ്ഥലമാണ്. ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് നീതി ലഭിക്കുന്നില്ല. അല്ലാതെ ഈ ചിത്രം സമൂഹത്തെക്കുറിച്ച് പൊതുവായി പറയുകയല്ല', അഭിലാഷ് പിള്ള പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.

story highlights: patham valavu movie is not criticising the judiciary of india says the scriptwiter

Next Story

Popular Stories