Top

സ്റ്റൈലിഷ് ലുക്കിൽ ഹനീഫ് അദേനി ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ പോളി; ഷൂട്ടിംഗ് ദുബായിയിൽ

ഷൂട്ടിംഗ് ജനുവരി 20ന് യുഎഇയിൽ ആരംഭിച്ചിരുന്നു

24 Jan 2023 3:52 PM GMT
ഫിൽമി റിപ്പോർട്ടർ

സ്റ്റൈലിഷ് ലുക്കിൽ ഹനീഫ് അദേനി ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ പോളി; ഷൂട്ടിംഗ് ദുബായിയിൽ
X

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജനുവരി 20ന് യുഎഇയിൽ തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ ടീമിനൊപ്പം നടൻ നിവിൻ പോളി ജോയിൻ ചെയ്ത വാർത്ത ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് ആയി സെറ്റിലെത്തിയ നിവിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്. നിവിൻ പോളിയുടെ നാല്പത്തി രണ്ടാം ചിത്രമാണിത്.


നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, അസോസിയേറ്റ് ക്യാമറ – രതീഷ് മന്നാർ.

Story Highlights: Nivin Pauly joins the set of NP42 directed by Haneef Adeni

Next Story