Top

''ദേശസ്നേഹത്തിനും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ധീരന്മാർക്ക് സല്യൂട്ട്''; ആർമി ഡേ ആശംസകളുമായി മോഹൻലാൽ

സോഷ്യൽ മീഡിയയിലൂടെയാണ് താരം രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ ദേശസ്നേഹികൾക്കും ആശംസകൾ അറിയിച്ചത്

15 Jan 2022 9:01 AM GMT
ഫിൽമി റിപ്പോർട്ടർ

ദേശസ്നേഹത്തിനും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ധീരന്മാർക്ക് സല്യൂട്ട്; ആർമി ഡേ ആശംസകളുമായി മോഹൻലാൽ
X

രാജ്യം ഇന്ന് 74 മത് ആർമി ഡേ ആചരിക്കുന്ന വേളയിൽ ധീരന്മ്മാർക്ക് ആശംസകൾ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് താരം രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ ദേശസ്നേഹികൾക്കും ആശംസകൾ അറിയിച്ചത്. ''രാജ്യത്തിന് വേണ്ടി എല്ലായിപ്പോഴും നിലകൊള്ളുന്ന പ്രതിരോധത്തിന്റെ ആദ്യ നിരകളായ, ധീരന്മാരായ എല്ലവർക്കും ആർമി ദിനാശംസകൾ, ജയ് ഹിന്ദ്''മോഹൻലാൽ കുറിച്ചു.

ഒരു അഭിനേതാവ് എന്നതിനപ്പുറം പ്രതിരോധമേഖലയുമായി അടുത്തു നിൽക്കുന്ന സൈനികൻ കൂടിയാണ് മോഹൻലാൽ. താരം അഭിനയിച്ച സൈനിക ചിത്രങ്ങളും ശ്രദ്ധേയമാണ്. മേജർ രവി സംവിധാനം ചെയ്ത. 2006ൽ പുറത്തിറങ്ങിയ കീർത്തിചക്ര, 2008 ലെ കുരുക്ഷേത്ര, 2017 ലെ '1971 ബിയോണ്ട് ദി ബോർഡേഴ്സ്' , എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ സൈനിക വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി ജീവനും ജീവിതവും ബലി കഴിഞ്ഞ കഥകള്‍ ജനങ്ങളിലെത്തിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിരുന്നു. ഈ സംഭാവനകളെ പരിഗണിച്ചാണ് 2009 ല്‍ ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി മോഹന്‍ലാലിനെ ആദരിച്ചു.

Next Story

Popular Stories