Top

'ദേ ജാവു' ടൈം ട്രാവൽ വെബ് സീരീസുമായി കരിക്ക് താരം അരുൺ പ്രദീപ്‌

സിനിമ താരം കണ്ണൻ നായരും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

25 March 2022 5:19 PM GMT
ഫിൽമി റിപ്പോർട്ടർ

ദേ ജാവു ടൈം ട്രാവൽ വെബ് സീരീസുമായി കരിക്ക് താരം അരുൺ പ്രദീപ്‌
X

യൂട്യൂബ് ചാനലായ കരിക്കിലൂടെ ശ്രദ്ധ നേടിയ താരം അരുൺ പ്രദീപിന്റെ പുതിയ ടൈം ട്രാവൽ വെബ് സീരീസ് റിലീസ് ചെയ്തു. കരിക്ക് ഫ്ലിക്കിലൂടെ പ്രേക്ഷക പ്രീതി നേടിയ ' ഇൻസോംനിയ നൈറ്റ്സ്' എന്ന വെബ് സീരീസിനു ശേഷം വിൻറീൽസ് ഡിജിറ്റൽ ഒരുക്കുന്ന പുതിയ വെബ് സീരീസ് ആണ് 'ദേ ജാവു'. സൈ-ഫൈ വിഭാഗത്തിൽ വരുന്ന വെബ് സീരിസ് വിൻ റീൽസ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.

കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തനായ അരുൺ പ്രദീപ്‌ 'ദേ ജാവു' വിൽ പ്രധാന വേഷത്തിലാണ് എത്തുന്നത്. സിനിമ താരം കണ്ണൻ നായരും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവീൻ സി വിത്സനാണ് സംവിധായകൻ. ജിബ്നു ജേക്കബ് ആണ് നിർമ്മാതാവ്. അർജുൻ ദാസ് കെ വി ചായഗ്രഹണം നിർവഹിക്കുന്നു. അക്ഷയ് മുരളിയാണ് എഡിറ്റർ.

വ്യത്യസ്തമായ കഥ പറഞ്ഞ ' ഇൻസോംനിയ നൈറ്റ്സ്' കരിക്കിലെ മറ്റൊരു ഹിറ്റ് സീരീസ് ആയിരുന്നു. കരിക്ക് ഫ്ലിക്ക് യൂട്യൂബ് ചാനലിലൂടെ ഇതിനകം ശ്രദ്ധ നേടിയ 'സ്കൂട്ട്', 'റോക്ക് പെപ്പർ സിസേഴ്സ്' എന്നീ വെബ്സീരീസുകള്‍ക്ക് ശേഷമാണ് ഇൻസോംനിയ നൈറ്റ്സിന്‍റെ വരവ്.

Story Highlights: Karikku star Arun Pradeep with 'De Javu' time travel web series

Next Story