Top

'മലൈക്കോട്ടൈ വാലിബനി'ൽ രണ്ട് അതിഥികൾ; കമൽ ഹാസനും ജീവയും എത്തുന്നതായി റിപ്പോർട്ട്

മോഹൻലാലിനൊപ്പമുള്ള ഇരു നടന്മാരുടേയും രണ്ടാമത്തെ ചിത്രമാകും മലൈക്കോട്ടൈ വാലിബൻ

24 Jan 2023 6:27 AM GMT
ഫിൽമി റിപ്പോർട്ടർ

മലൈക്കോട്ടൈ വാലിബനിൽ രണ്ട് അതിഥികൾ; കമൽ ഹാസനും ജീവയും എത്തുന്നതായി റിപ്പോർട്ട്
X

എൽജെപി-മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുതിയ വാർത്ത കൂടി ഇപ്പോൾ എത്തുകയാണ്. വാലിബനിൽ കമൽ ഹാസൻ, ജീവ എന്നിവർ അഭിനയിക്കും എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതിഥി വേഷത്തിലെത്തുന്ന ഇരുവരും ഫെബ്രുവരിയിൽ ചിത്രീകരണത്തിന് വരുമെന്നാണ് വിവരം.

റിപ്പോർട്ടുകൾ ശരിയെങ്കിൽ മോഹൻലാലിനൊപ്പമുള്ള ഇരു നടന്മാരുടേയും രണ്ടാമത്തെ ചിത്രമാകും മലൈക്കോട്ടൈ വാലിബൻ. 2009-ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം 'ഉന്നൈപോൽ ഒരുവനി'ലാണ് ഇരുവുരം ഒന്നിച്ചത്. ഒപ്പം 'ജില്ല' സിനിമയിലെ ''പാട്ട് ഒന്ന്'' എന്ന ഗാനത്തിൽ മോഹൻലാലിനും വിജയ്‍ക്കുമൊപ്പം ജീവയും എത്തിയിരുന്നു. ജീവയുടെ അച്ഛൻ ആർ ബി ചൗധരിയാണ് ജില്ല നി‍‍ർമ്മിച്ചത്.

സോണലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ യുകെയിൽ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂൾ. ഇതിൽ 80 ദിവസവും മോഹൻലാലിന്റെ ചിത്രീകരണമുണ്ടാകും. 10-15 കോടിവരെയാണ് മോഹൻലാലിന്റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്. ഈ മാസം 18-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Story Highlights: Kamal Haasan and Jiiva to do cameo roles in LJP's Malaikottai Vaaliban

Next Story