ആറാം ദിനത്തിലും കുതിപ്പ് തുടർന്ന് 'കടുവ'; ബോക്സോഫീസിന് ഉണർവേകി പൃഥ്വി ചിത്രം
ജൂലൈ 7നാണ് 'കടുവ' തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
13 July 2022 9:45 AM GMT
ഫിൽമി റിപ്പോർട്ടർ

റിലീസ് ദിനം മുതൽ തിയേറ്ററുകളിൽ മികച്ച മുന്നേറ്റമാണ് പൃഥ്വിരാജ് ചിത്രം 'കടുവ' നടത്തുന്നത്. ആറ് ദിവസങ്ങൾ ആഗോള തലത്തിൽ കൊണ്ട് 30 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. ആറാം ദിനത്തിൽ മാത്രം 'കടുവ' 14.2 കോടിയാണ് സ്വന്തമാക്കിയത്. മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ്വ'ത്തോട് അടുത്ത് തന്നെ 'കടുവ'യും വാരാന്ത്യ കളക്ഷൻ നേടുമെന്നാണ് നിഗമനം.
ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ യുഎഇയിൽ നിന്ന് മാത്രമായി 7.65 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്. 'മിനിയൻസ്', 'ടോപ്പ് ഗൺ: മാവറിക്ക്', 'ജുറാസിക് വേൾഡ്', 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്നീ സിനിമകളെയും യുഎഇ ബോക്സോഫീസിൽ ചിത്രം മറികടന്നു.
ജൂലൈ 7നാണ് 'കടുവ' തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'കടുവ'യ്ക്കുണ്ട്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
റിലീസിന് പിന്നാലെ ചിത്രത്തിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും, നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും മാപ്പ് പറയുകയും ആ സംഭാഷണം ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
story highlights: kaduva with steady collection in boxoffice