Top

''യു.പിയില്‍ കാല് കുത്തിയാല്‍ അറസ്റ്റ്, അനുരാഗ് കശ്യപ് കേരളത്തിൽ സ്ഥിരതാമസമായേക്കും''; രഞ്ജിത്ത്

അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി

19 March 2022 8:36 AM GMT
ഫിൽമി റിപ്പോർട്ടർ

യു.പിയില്‍ കാല് കുത്തിയാല്‍ അറസ്റ്റ്, അനുരാഗ് കശ്യപ് കേരളത്തിൽ സ്ഥിരതാമസമായേക്കും; രഞ്ജിത്ത്
X

പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ കശ്യപ് കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ ഉ​ദ്ദേശിക്കുന്നതായി സംവിധായകൻ രഞ്ജിത്ത്. ഉത്തർ പ്രദേശിൽ കാല് കുത്തിയാൽ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുമെന്നും രഞ്ജിത്ത് പറഞ്ഞു. സത്യത്തിൽ അനുരാഗ് കശ്യപ് ഒരു ഇരയാണ് എന്നും തന്റെ ജന്മനാട്ടിൽ പോയിട്ട് ഏറെ വർഷങ്ങളായെന്നും രഞ്ജിത്ത് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി. യു.പിയില്‍ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യും. ഇന്ത്യയില്‍ സ്വാതന്ത്രമായി യാത്ര ചെയ്യാന്‍ പറ്റുന്ന രണ്ട് സംസ്ഥാനങ്ങളെയുള്ളൂ അവ കേരളവും തമിഴ്നാടുമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞിട്ടുണ്ട് എന്നും രഞ്ജിത്ത് പ്രതികരിച്ചു. ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് എന്ന് അനുരാഗ് കശ്യപ് ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിരുന്നു. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യാതിഥിയായിരുന്നു അനുരാഗ് കശ്യപ്.

അതെ സമയം 26മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായിരിക്കുകയാണ്. 18ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഭാവന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കുർദിഷ് സംവിധായിക ലിസ ചലാനെ മുഖ്യമന്ത്രി 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി ആദരിച്ചു.

Story Highlights: He will be arrested if he comes to UP Anurag Kashyap will stay in Kerala; Ranjith

Next Story