Top

ഷമ്മി തിലകന്‍ വിഷയത്തില്‍ അന്തിമതീരുമാനം പിന്നീട് ; നടപടി അടുത്ത ഭാരവാഹിയോഗത്തിന് ശേഷമെന്ന് 'അമ്മ'

സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ ഉള്ളവർ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു

26 Jun 2022 8:59 AM GMT
ഫിൽമി റിപ്പോർട്ടർ

ഷമ്മി തിലകന്‍ വിഷയത്തില്‍ അന്തിമതീരുമാനം പിന്നീട് ; നടപടി അടുത്ത ഭാരവാഹിയോഗത്തിന് ശേഷമെന്ന് അമ്മ
X

നടൻ ഷമ്മി തിലകനെ 'അമ്മ'യിൽ നിന്ന് പുറത്താക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ ഇല്ല എന്ന് സംഘടന. നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവിശ്യം മുന്നോട്ടു വച്ചിരുന്നു. അമ്മയുടെ ഭൂരിഭാഗം അംഗങ്ങളും ഷമ്മി തിലകനെ പുറത്താക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു എങ്കിലും പുറത്താക്കൽ ഉടൻ ഇല്ല എന്നാണ് സംഘടനയുടെ തീരുമാനം.

പുറത്താക്കൽ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യം ജഗദീഷും ചില ഭാരവാഹികളും ഉന്നയിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും ഷമ്മി തിലകനെ പുറത്താക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

കഴിഞ്ഞ 'അമ്മ' ജനറൽ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ പകർത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംഭവത്തില്‍ ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചെങ്കിലും സംഘടനയിലെ ചിലര്‍ ഉറച്ചുനിന്നതോടെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടത്. തുടര്‍ന്ന് അന്വേഷണത്തിനായി അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് നല്‍കിയെങ്കിലും ഷമ്മി തിലകന്‍ ഹാജാരായിരുന്നില്ല.

Story highlights: Disciplinary violation; Actor Shammi Thilakan has been expelled from AMMA

Next Story