Top

പ്രണവ് മോഹൻലാൽ ലൈറ്റിനെ പരിചയപ്പെടുത്തി ചാക്കോച്ചൻ

പ്രണവ് മോഹൻലാലിന്റെ മുഖ സാദൃശ്യമുള്ള ബിപിൻ തൊടുപുഴയുമായുള്ള ദൃശ്യങ്ങളാണ് ഇത്

14 Jan 2022 6:54 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രണവ് മോഹൻലാൽ ലൈറ്റിനെ പരിചയപ്പെടുത്തി ചാക്കോച്ചൻ
X

'അറിയിപ്പ്' സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ നിമിഷങ്ങളെല്ലാം കുഞ്ചാക്കോ ബോബൻ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. അത്തരത്തിൽ മറ്റൊരു തമാശ നിറഞ്ഞ വീഡിയോയുമായി താരം വീണ്ടും സമൂഹ മാധ്യമങ്ങളിൽ വന്നിരിക്കുകയാണ്. ഇത്തവണ പ്രണവ് മോഹൻലാൽ ലൈറ്റിനെയാണ് താരം പരിചയപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹൻലാലിന്റെ മുഖ സാദൃശ്യമുള്ള ബിപിൻ തൊടുപുഴയുമായുള്ള ദൃശ്യങ്ങളാണ് ഇത്.

'പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിപിൻ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. ഷൂട്ടിനിടയിലെ തമാശകൾ.' എന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു. ' ഇത് ലൈറ്റ് അല്ല പ്രൊ മാക്സ് ആണ്', 'രാവിലെ തന്നെ ചാക്കോച്ഛന്റെ കോമഡി', 'ട്രോള്ളാനും തുടങ്ങിയോ', എന്നിങ്ങനെ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും എത്തിയിട്ടുണ്ട്.

'ടേക്ക് ഓഫി'ന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് 'അറിയിപ്പ്'. ഷെബിൻ ബെക്കറാണ് സിനിമയുടെ നിർമ്മാണം. സനു വർഗീസാണ് ഛായാഗ്രഹണം. ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി അവസാനമെത്തിയ ചിത്രം.

തമാശയ്ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചിന്നു ചാന്ദ്‌നിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജിനു ജോസഫ്, വിൻസി അലോഷ്യസ്, നിർമ്മൽ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കൽ, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Next Story

Popular Stories