Top

'ഭൂതകാലം', 'എക്സോസിസ്റ്റി'നു ശേഷം കണ്ട മികച്ച ഹൊറർ ചിത്രം: റാം ഗോപാൽ വർമ്മ

പ്രേക്ഷകരെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് സിനിമയിൽ തന്നെ പിടിച്ചിരുത്തുന്നതിൽ വിജയിച്ചു

24 Jan 2022 9:41 AM GMT
ഫിൽമി റിപ്പോർട്ടർ

ഭൂതകാലം, എക്സോസിസ്റ്റിനു ശേഷം കണ്ട മികച്ച ഹൊറർ ചിത്രം: റാം ഗോപാൽ വർമ്മ
X

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് 'ഭൂതകാല'ത്തിന് ഇപ്പോൾ ബോളിവുഡിൽ നിന്നും പ്രെശംസ നേടുകയാണ്. നിരവധി ഹൊറർ ത്രില്ലെർ സിനിമകൾ സമ്മാനിച്ച പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം ഗോപാൽ വർമ്മയാണ് ഭൂതകാലം സിനിമ കണ്ട് തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

എക്സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും നല്ലൊരു ഹൊറർ ചിത്രം വേറെ കണ്ടിട്ടില്ല എന്നാണു അദ്ദേഹം ട്വീറ്റ് ചെയ്തത്. രേവതിയുടെ അഭിനയത്തിനും പ്രത്യേക അഭിനന്ദങ്ങളും അദ്ദേഹം അറിയിച്ചു.

''എക്സോസിസ്റ്റിനു ശേഷം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ സിനിമയാണ് 'ഭൂതകാലം'. പ്രേക്ഷകരെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് സിനിമയിൽ തന്നെ പിടിച്ചിരുത്തുന്നതിൽ വിജയിച്ച ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ. ഷെയ്ൻ നിഗം വളരെ സമർദ്ദമായി തന്നെ അഭിനയിച്ചിരിക്കുന്നു. ബഹുമുഖ പ്രതിഭയായ രേവതിയുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. 'ഭൂതകാല'ത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.'

Next Story