സന്തോഷ വാർത്ത; വിശ്വസുന്ദരിയാകാൻ ഇനി പ്രായപരിധിയില്ല!

ഉയർന്ന പ്രായപരിധി എടുത്തുമാറ്റിയിരിക്കുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നിലവിലെ വിശ്വസുന്ദരിയായ ആർ ബോണി ഗബ്രിയേല
സന്തോഷ വാർത്ത; വിശ്വസുന്ദരിയാകാൻ ഇനി  പ്രായപരിധിയില്ല!

18 മുതൽ 28 വയസുവരെയുള്ളവർക്ക് മാത്രം പങ്കെടുക്കാനാകുമായിരുന്ന വിശ്വസുന്ദരി മത്സരത്തിൽ ഇനി പ്രായപരിധിയില്ല. ഉയർന്ന പ്രായപരിധി എടുത്തുമാറ്റിയിരിക്കുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നിലവിലെ വിശ്വസുന്ദരിയായ ആർ ബോണി ഗബ്രിയേല. ചരിത്രപരമായ ഈ തീരുമാനം പ്രഖ്യാപിച്ചത് ന്യൂയോർക്ക് ഫാഷൻ വീക്കിലാണ്. 1952 ൽ മത്സരം തുടങ്ങിയത് മുതൽ ഉയർന്ന പ്രായപരിധി 28 വയസ്സാണ്. 2022ൽ നടന്ന മത്സരത്തിൽ വിജയിയായ ബോണി തന്നെയാണ് വിശ്വസുന്ദരി പട്ടം നേടുന്ന ഏറ്റവും പ്രായം കൂടിയയാൾ. വിശ്വസുന്ദരി കിരീടം ചൂടുമ്പോൾ ബോണി ഗബ്രിയേലയുടെ പ്രായം 28 വയസ്സായിരുന്നു.

27 വയസ്സാണ് മിസ് വേൾഡ് മത്സരത്തിന്റെ ഉയർന്ന പ്രായപരിധി. ഫെമിന മിസ് ഇന്ത്യയുടേതാകട്ടെ 25 വയസ്സാണ്. അഞ്ച് അടി മൂന്ന് ഇഞ്ചും അതിന് മുകളിലും ഉയരം വേണമെന്ന നിബന്ധനയുമുണ്ട്. അവിവാഹിതരായിരിക്കണം മത്സരാർത്ഥികളെന്നതും അമ്മമാർക്ക് അവസരം നിഷേധിക്കുന്ന നിയമവും എടുത്തുകളയാൻ തീരുമാനമായതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഫാഷൻ ലോകത്ത് വലിയ മാറ്റമാണ് ഈ ചരിത്ര തീരുമാനം കൊണ്ടുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വിശ്വ സുന്ദരി മത്സരം നടക്കുന്നത് നവംബറിലാണ്. പുത്തൻ തീരുമാനങ്ങൾ വന്നതോടെ മത്സരത്തിന് കൂടുതൽ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫാഷൻ ലോകം.

ഒരു സ്ത്രീക്ക് മത്സരിക്കാൻ പ്രായം തടസ്സമല്ലെന്നും എല്ലാവരെയും ഉൾക്കൊള്ളണമെന്നുമാണ് ന്യൂയോർക്ക് ഫാഷൻ വീക്കിൽ ബോണി പറഞ്ഞത്. താൻ കിരീടം ചൂടിയ 2022 ലെ മത്സര വേദിയിൽ, സംഘടനാ നിയമത്തിൽ എന്ത് മാറ്റം വരുത്തുമെന്ന ചോദ്യത്തിന് മത്സരത്തിനുള്ള പ്രായപരിധി ഉയർത്തുമെന്ന് ആർ ബോണി ഗബ്രിയേല പറഞ്ഞിരുന്നു.

തായ്ലന്റിലെ ബിസിനസുകാരിയായ ആൻ ജക്രാജുതാതിപ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷനെ സ്വന്തമാക്കിയതിന് ശേഷമാണ് ചരിത്രപരമായ ഈ തീരുമാനം. ട്രാൻസ്ജന്റർ ആയ ആൻ ട്രാൻസ്ജന്ററുകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയും ജെകെഎൻ ഗ്ലോബൽ ഗ്രൂപ്പ് സിഇഒയുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com