Top

നിർമ്മാതാക്കളുടെ ഓഫീസിലെ റെയ്ഡ് പോസ്റ്റാക്കി വിനായകൻ; തെറിവിളി സ്ക്രീൻ ഷോട്ട്, 'ഒന്നും മനസിലായില്ല'

തെറിവിളികളും നടൻ സ്ക്രീൻഷോട്ട് എടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

26 Nov 2021 3:11 PM GMT
ഫിൽമി റിപ്പോർട്ടർ

നിർമ്മാതാക്കളുടെ ഓഫീസിലെ റെയ്ഡ് പോസ്റ്റാക്കി വിനായകൻ; തെറിവിളി സ്ക്രീൻ ഷോട്ട്, ഒന്നും മനസിലായില്ല
X

സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളിൽ വ്യത്യസ്ഥമായ രീതിയിൽ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടൻ വിനായകൻ. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകൻ ഫേസ്ബുക്കിൽ കുറിക്കുക. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂർ ഉൾപ്പടെ മലയാള സിനിമയിലെ ചില നിർമ്മാതാക്കളുടെ വീടുകളിൽ റെയ്ഡ് വന്ന വാർത്തയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.



തൊട്ടുപിന്നാലെ തന്നെ നടന്റെ പോസ്റ്റിന് താഴെ നിരവധിപ്പേർ അസഭ്യം നിറഞ്ഞ കമന്റുകളുമായി എത്തുകയും ചെയ്തു. ആ തെറിവിളികളും നടൻ സ്ക്രീൻഷോട്ട് എടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.


കൊച്ചിയില്‍ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നീ നിർമ്മാതാക്കളുടെ ഓഫീസുകളിലാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടന്നത്.

Next Story